പത്തനംതിട്ട;പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന് തയാറാകത്തതിനെ തുടര്‍ന്ന് കാമുകനെതിരെ ക്വട്ടേഷന്‍ നല്കി യുവതി.അയിരൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് യുവാവിനെ തട്ടികൊണ്ടുപോയി വിവസ്ത്രനാക്കിയ ശേഷം മര്‍ദിച്ച് അവശനാക്കി എറണാകുളത്ത് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിന് കാമുകനെതിരെ കാമുകി നല്കിയ ക്വട്ടേഷനാണെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. യുവാവിന്റെ കാമുകിയായിരുന്ന ലക്ഷ്മിപ്രിയയാണ് കേസിലെ ഒന്നാം പ്രതി.
സംഭവത്തിലെ എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമല്‍ (24) അറസ്റ്റിലായിട്ടുണ്ട്. .യുവതി അടക്കം സംഘത്തിലെ മറ്റ് 8 പേര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിനി ലക്ഷ്മിപ്രിയയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു.
എന്നാല്‍ പിന്നീട് യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായതോടെ മുന്‍ കാമുകനെ ഒഴിവാക്കാന്‍ ഇപ്പോഴത്തെ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.