തിരുവനന്തപുരം: ഈ വർഷത്തെ ദേശീയ പഞ്ചായത്ത് പുരസ്കാരം നാലെണ്ണം കേരളത്തിന്. ആലപ്പുഴ- ചെറുതന, വീയപുരം, മലപ്പുറം- പെരുമ്പടപ്പ്, തൃശൂര്‍- അളഗപ്പ നഗർ എന്നീ പഞ്ചായത്തുകള്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത്. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് നേടിയ നേട്ടമാണിതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായാണ് ആലപ്പുഴയില ചെറുതന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
സ്വയം പര്യാപ്തതമായ അടിസ്ഥാന സൗകര്യങ്ങളുടെ മികവില്‍ ആലപ്പുഴയിലെ വീയപുരവും ഒന്നാം സ്ഥാനം നേടി. മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്ത് ജലപര്യാപ്തതയിലാണ് രണ്ടാം സ്ഥാനം നേടിയത്. സംഭരണ വിഭാഗത്തിലാണ് തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടിയത്.കേന്ദ്ര സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ഒമ്പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്ക്കാരത്തിനായി നിർണയിച്ചത്. വിജയം കരസ്ഥമാക്കിയ പഞ്ചായത്തുകള്‍ക്ക് ഈ മാസം 17-ാം തീയതി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.