തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് ആശംസ പങ്കുവെച്ചത്. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചു നീക്കിയ മുന്നേറ്റത്തിൻ്റേയും പ്രതീകമാണ് ഈസ്റ്ററെന്ന് മുഖ്യമന്ത്രി പറഞ്ഞു.അപരനെ സനേഹിക്കുകയും അവരുടെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിൻ്റെ യഥാർത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി കുറിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ നല്ല നാളുകളെ സ്വപ്നം കാണാൻ ക്രിസ്തുവിൻ്റെ ത്യാഗസ്മരണ പ്രചോദനമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യേശു ക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ് ക്രൈസ്തവർ ഈസ്റ്റർ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അർധരാത്രി മുതൽ പളളികളിൽ ആരാധനയോട് കൂടി ഈസ്റ്റർ ആഘോഷം ആരംഭിച്ചു. മനുഷ്യരാശിക്കു വേണ്ടി കുരിശിൽ മരിച്ച യേശു ക്രിസ്തു മരിച്ചവർക്കിടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോട് കൂടി യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ ക്രൈസ്തവർ ആഘോഷമാക്കുന്നു
ഫേസ്ബുക്ക് പോസ്റ്റ്: പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. അപരനെ സ്നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശം. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നു.ഒത്തൊരുമയോടെ ഈ ഈസ്റ്റർ ദിനം ആഘോഷിക്കാം. ഏവർക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.