സുധാകരനെ പരിഹാസത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ച് എൻ ഹരി

കോട്ടയം: ഈസ്റ്റർ ദിനത്തിൽ ബിജെപി പ്രവർത്തകരുടെ ക്രിസ്ത്യൻ ഭവന സന്ദർശനത്തെ ധൃതരാഷ്ട്രാലിംഗനത്തോട് ഉപമിച്ച് പരിഹസിച്ച കെപിസിസി പ്രസിഡൻ്റിനെ മദ്യപിച്ച് വാലിൽ തേളിൻ്റെ കുത്തേറ്റ കുരങ്ങനോട് ഉപമിച്ച് അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരി.

സുധാകരൻ്റെ പരിഹാസത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മധ്യമേഖലാ പ്രസിഡൻ്റിൻ്റെ മറുപടി.

അഡ്വ: നോബിൾ മാത്യു , കെ.വി.  നാരായണൻ  എന്നിവരോടൊപ്പം ഈസ്റ്റർ ദിനത്തിൽ കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ്  പുളിക്കലിനെ സന്ദർശിക്കുന്ന ചിത്രവും ഹരി ഫേസ് ബുക്കിലൂടെ പങ്കുവെച്ചു.

പോസ്റ്റിൻ്റെ പൂർണരൂപം

മർക്കട സ്യ സുരാപാനേ
മദ്ധ്യേ വൃശ്ചിക ദംശനേ
തൻ മദ്ധ്യേ ഭൂത സഞ്ചാരേ
യ ത്വാ ദത്വാ യഥാ തഥാ
എന്ന് പൂർവ്വികർ പറഞ്ഞത്
K സുധാകരന്റെ കാര്യത്തിൽ സംഭവിച്ചതായി വേണം കരുതാൻ. ചിത്തഭ്രമം ബാധിച്ചതു പോലെയാണ് പെരുമാറ്റം.
BJP പ്രവർത്തകർ ഈസ്റ്റർ ദിനത്തിൽ ക്രിസ്തീയ വീടുകളിൽ പോകുന്നതിനെ രൂക്ഷമായ ഭാഷയിൽ ധൃതരാഷ്ട്രാലിംഗനം ആണ് BJP ക്കാർ നടത്തുന്നത് , ഉത്തരേന്ത്യയിൽ ക്രിസ്തീയ സഹോദരങ്ങളെ ആക്രമിക്കുന്നു എന്നൊക്കയാണ് പുലമ്പുന്നത്. എത്രയോ കാലമായി ഇതു തന്നെ പറയുന്നു. എന്നിട്ട് അവിടങ്ങളിൽ നിങ്ങൾ പ്രതികരിക്കാത്തത് എന്ത് ? Fl R കളുടെ കോപ്പി ലഭിക്കുമല്ലോ അങ്ങനെ ആക്രമിച്ചിട്ടുണ്ടെങ്കിൽ സഭകൾക്ക് അറിയാമല്ലോ? അവരല്ലേ പ്രതികരിക്കേണ്ടത്. ഇനിയും പഴയ പല്ലവി ആവർത്തിക്കല്ലേ. ഒരേ കാര്യം പറഞ്ഞ് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും. K P C C പ്രസിഡണ്ടായ താങ്കൾ ഒരു അരി കൊമ്പനാണെന്നാണ് താങ്കളുടെ സ്തുതിപാഠകർ പറഞ്ഞത്. പക്ഷെ ഒരു മോഴയാനയാണെന്ന് പിന്നീട് കേരളം കണ്ടു.
ഉപ്പ് വച്ച കലം പോലെയായി കോൺഗ്രസ്. കാൽ ചുവട്ടിലെ മണ്ണ് ചോർന്നു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും പ്രസിഡണ്ട് ഉണരുന്നത് തന്റെ കൂടെയുള്ളവർ ആരെങ്കിലും BJP യിൽ ചേർന്നോ എന്നാണ് ആദ്യം തിരക്കുന്നത്. സ്ത്രീകൾ പോലും പരസ്യമായി പ്രതികരിച്ച് തുടങ്ങി.
BJP പ്രവർത്തകർ ക്രിസ്തീയ ഭവനങ്ങളിൽ പോകുന്നതിൽ അല്ല ആ വീടുകളിൽ BJP യ്ക്ക് കിട്ടുന്ന സ്വീകാര്യതയും നിരവധി ആളുകൾ BJP യിൽ ചേരുന്നതും തിരിച്ചറിഞ്ഞതിന്റെ വെപ്രാളം ആണ് കാണിക്കുന്നത്. മുമ്പ് സൂചിപ്പിച്ച അരി കൊമ്പൻ പറയുകയാണ് നിങ്ങൾക്ക് പുന:സംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് പരസ്യമായി പറഞ്ഞത് ഒരു പാർട്ടി പ്രസിഡണ്ടാണ്. എന്താണ് കോൺഗ്രസിൽ നടക്കുന്നത്. ഇത്തരം പ്രസ്താവന നടത്തുന്ന നേതാവിനെ ആര് അംഗീകരിക്കും. അതുകൊണ്ട് ആദ്യം കോൺഗ്രസ് നന്നാക്കാൻ നോക്ക് എന്നിട്ടാകാം ആലിംഗനവും മറ്റും.

നിങ്ങൾ ഇത്രയും നാൾ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അവർ നിങ്ങൾക്ക് ഒരു ഉപകരണം മാത്രം ആയിരുന്നു. അങ്ങനെ സംഘടനയും അണികളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത് കണ്ട് സുധാകരൻ എന്തൊക്കെയോ ഓരോ ദിവസവും വിളിച്ച് പറയുകയാണ്.

"മർക്കട സ്യ സുരാപാനേ

മദ്ധ്യേ വൃശ്ചിക ദംശനേ

തൻ മദ്ധ്യേ ഭൂത സഞ്ചാരേ

യ ത്വാ ദത്വാ യഥാ തഥാ"

'എന്ന് പൂർവ്വികർ പറഞ്ഞത്'

K സുധാകരന്റെ കാര്യത്തിൽ സംഭവിച്ചതായി വേണം കരുതാൻ. ചിത്തഭ്രമം ബാധിച്ചതു പോലെയാണ് പെരുമാറ്റം. 

BJP പ്രവർത്തകർ ഈസ്റ്റർ ദിനത്തിൽ ക്രിസ്തീയ വീടുകളിൽ പോകുന്നതിനെ രൂക്ഷമായ ഭാഷയിൽ ധൃതരാഷ്ട്രാലിംഗനം ആണ് BJP ക്കാർ നടത്തുന്നത് , ഉത്തരേന്ത്യയിൽ ക്രിസ്തീയ സഹോദരങ്ങളെ ആക്രമിക്കുന്നു എന്നൊക്കയാണ് പുലമ്പുന്നത്. 

എത്രയോ കാലമായി ഇതു തന്നെ പറയുന്നു. എന്നിട്ട് അവിടങ്ങളിൽ നിങ്ങൾ പ്രതികരിക്കാത്തത് എന്ത് ? Fl R കളുടെ കോപ്പി ലഭിക്കുമല്ലോ അങ്ങനെ ആക്രമിച്ചിട്ടുണ്ടെങ്കിൽ സഭകൾക്ക് അറിയാമല്ലോ? അവരല്ലേ പ്രതികരിക്കേണ്ടത്.  

ഇനിയും പഴയ പല്ലവി ആവർത്തിക്കല്ലേ. ഒരേ കാര്യം പറഞ്ഞ് എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റും. K P C C പ്രസിഡണ്ടായ താങ്കൾ ഒരു അരി കൊമ്പനാണെന്നാണ് താങ്കളുടെ സ്തുതിപാഠകർ പറഞ്ഞത്. പക്ഷെ ഒരു മോഴയാനയാണെന്ന് പിന്നീട് കേരളം കണ്ടു. 

ഉപ്പ് വച്ച കലം പോലെയായി കോൺഗ്രസ്. കാൽ ചുവട്ടിലെ മണ്ണ് ചോർന്നു കൊണ്ടിരിക്കുന്നു. ഓരോ ദിവസവും പ്രസിഡണ്ട് ഉണരുന്നത് തന്റെ കൂടെയുള്ളവർ ആരെങ്കിലും BJP യിൽ ചേർന്നോ എന്നാണ് ആദ്യം തിരക്കുന്നത്. സ്ത്രീകൾ പോലും പരസ്യമായി പ്രതികരിച്ച് തുടങ്ങി.  

BJP പ്രവർത്തകർ ക്രിസ്തീയ ഭവനങ്ങളിൽ പോകുന്നതിൽ അല്ല ആ വീടുകളിൽ BJP യ്ക്ക് കിട്ടുന്ന സ്വീകാര്യതയും നിരവധി ആളുകൾ BJP യിൽ ചേരുന്നതും തിരിച്ചറിഞ്ഞതിന്റെ വെപ്രാളം ആണ് കാണിക്കുന്നത്.  മുമ്പ് സൂചിപ്പിച്ച അരി കൊമ്പൻ പറയുകയാണ് നിങ്ങൾക്ക് പുന:സംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട എന്ന് പരസ്യമായി പറഞ്ഞത് ഒരു പാർട്ടി പ്രസിഡണ്ടാണ്. എന്താണ് കോൺഗ്രസിൽ നടക്കുന്നത്. ഇത്തരം പ്രസ്താവന നടത്തുന്ന നേതാവിനെ ആര് അംഗീകരിക്കും. അതുകൊണ്ട് ആദ്യം കോൺഗ്രസ് നന്നാക്കാൻ നോക്ക് എന്നിട്ടാകാം ആലിംഗനവും മറ്റും. 

നിങ്ങൾ ഇത്രയും നാൾ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു. അവർ നിങ്ങൾക്ക് ഒരു ഉപകരണം മാത്രം ആയിരുന്നു. അങ്ങനെ സംഘടനയും അണികളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത് കണ്ട് സുധാകരൻ എന്തൊക്കെയോ ഓരോ ദിവസവും വിളിച്ച് പറയുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !