തൃശൂർ: ഇടുക്കി അരിക്കൊമ്പൻ വിഷയത്തെയും, സംസ്ഥാന സർക്കാറിൻ്റെ തെറ്റായ നയങ്ങളെയും ദുരിതാശ്വാസ ഫണ്ട് തിരിമറിയേയും താരതമ്മ്യപ്പെടുത്തി ബിജെപി നേതാവ് അഡ്വ: ബി ഗോപാലകൃഷ്ണൻ്റെ പരിഹാസ പോസ്റ്റ്.
ജുഡീഷ്യറിയുടെ സഹതാപ സേവനം കിട്ടിയത് രണ്ട് കൊമ്പൻ മാർക്ക്. ഒന്ന് അരിക്കൊമ്പന് മറ്റൊന്ന് രാഷ്ട്രീയ കൊമ്പന് . രണ്ട് പേർക്കെതിരേയും ജനകീയ സമരം നടക്കുന്നത് ജൂഡിഷറി കണ്ടില്ലന്ന് നടിച്ചു. ഒരു കൊമ്പൻ ഒരു പ്രദേശം മുഴുവൻ ഭയപ്പെടുത്തി വിഹരിക്കുമ്പോൾ രാഷ്ട്രീയ കൊമ്പൻ സംസ്ഥാനം മുഴുവൻ ഭയപ്പെടുത്തിയാണ് വിഹാരം. ഒരാൾക്ക് കറുപ്പ് നിറം അഴകാമ്പുമ്പോൾ മറ്റെയാൾ കറുപ്പിനെ ഭയപ്പെടുകയൊ, കറുപ്പ് നിറം നിരോധിക്കയൊ ചെയ്യുന്നു. ഒരു കൊമ്പൻ അരി ചാക്ക് തട്ടി എടുക്കുന്നു എന്നതാണ് പരാതിയെങ്കിൽ രാഷ്ട്രീയ കൊമ്പന്റെ പേരിൽ ബിരിയാണി അടക്കം പലതുമുണ്ട്. രണ്ട് കൊമ്പൻമാരും ശാരിരിക മാനസീക ശക്തികൊണ്ട് കേമൻമാരാണ്. ഒരാൾ ചിഹ്നം വിളിച്ച് കാട് വിറപ്പിക്കുമ്പോൾ മറ്റാരാൾ വാക്ധോരണിയിലെ ഭീഷണി കൊണ്ട് നാട് വിറപ്പിക്കുന്നു.
രണ്ട് കോമ്പൻമാരിലും ജനദ്രോഹമാരോപിച്ച് ജനങ്ങൾ തെരുവിലാണ്. ശരിയേത് തെറ്റേത് എന്ന് പറയേണ്ട ജുഡിഷ്യറി കൊമ്പന്മാരെ പേടിച്ചിട്ടാണൊ അതൊ സഹതാപം കൊണ്ടാണൊ എന്നറിയില്ല..എന്തായാലും ഉത്തരവുകൾ കൊമ്പൻ മാർക്ക് അനുകൂലമാണ്. മസ്തക ശക്തിക്ക് മുൻപിൽ ജനകീയ സമരങ്ങൾക്ക് പുല്ല് വില

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.