മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്.
വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. കല്ലും ആയുധങ്ങളുമായി എത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ഷഹനാസ് പറഞ്ഞു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷഹനാസിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സിപിഐഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.