കോട്ടയം: നഗരമധ്യത്തില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി മൂന്നുപേർക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശികളായ കീഴ്വായ്പൂര് കോളനിപ്പടി മണക്കാട്ട് നന്ദു നാരായണന് (24), തിരുവല്ല ചുമാത്ര കോഴിക്കോട്ടുപറമ്പില്‍ പ്രശോഭ് (രൊക്കന്‍-23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 10.45-നാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപത്തെ റോഡരികില്‍ ആണ് കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി മാടപ്പള്ളി വേങ്ങാമൂട്ടില്‍ മജേഷ് (28), രഞ്ജിത്ത് ഭവനില്‍ രഞ്ജിത്ത് (29), മൂലേപ്പറമ്പില്‍ പ്രവീണ്‍ (31) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
സംഭവ സ്ഥലത്തു നിന്നും അക്രമികള്‍ ഓടിരക്ഷപ്പെട്ടു. മാടപ്പള്ളി സ്വദേശികളും അക്രമികളും തമ്മില്‍ മുന്‍വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇവര്‍ യുവാക്കളെ ആക്രമിച്ചത്. രാത്രി തന്നെ അക്രമികളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ സംഘങ്ങൾ ഏറ്റുമുട്ടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പിടിയിലായ പ്രശോഭിനെതിരേ തിരുവല്ല സ്റ്റേഷനില്‍ ക്രിമിനല്‍ കേസുണ്ട്. നന്ദു നാരായണന് തിരുവല്ല, തൃക്കൊടിത്താനം, കീഴ്വായ്പൂര് എന്നീ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.