സ്വർണ്ണമാല മോഷണ കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയം: തൃക്കൊടിത്താനത്ത് സ്വർണ്ണമാല മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം ആഞ്ഞിലിപ്പടി ഭാഗത്ത് തിരുമല തെവള്ളിയിൽ വീട്ടിൽ രാജൻ മകൻ രാജീവ് റ്റി.ആർ (34) എന്നയാളെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം പായിപ്പാട് കൊല്ലാപുരം കുഴിയടി ഭാഗത്തുള്ള വീട്ടിൽ ഉച്ചയോടെ  അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്നിരുന്ന ഗൃഹനാഥന്റെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, 

 ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവെന്ന് കണ്ടെത്തുകയും,  തുടർന്ന്  ഇയാളെ പിടികൂടുകയുമായിരുന്നു. തൃക്കൊടിത്താനം എസ്.ഐ സാഗർ എം.പി, എ.എസ്.ഐ സുൻജോ, സി.പി.ഓ മാരായ സജിത്ത് കുമാർ, ജോഷി, വിഷ്ണു, സന്തോഷ് പി.സി, തോമസ് സ്റ്റാൻലി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.  ഇയാളെ കോടതിയിൽ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !