ഡബ്ലിൻ: അയർലണ്ട് മലയാളിയും ഡബ്ലിനിലെ താമസക്കാരിയുമായ, ജിത മോഹനൻ (42) ബ്യൂമൗണ്ട് ഹോസ്പിറ്റലിൽ വച്ച് ഇന്ന് രാവിലെ നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.
![]() |
ജിത മോഹനൻ (42) |
ഡബ്ലിൻ City West ൽ താമസിയ്ക്കുന്ന തൃശ്ശൂർ സ്വദേശിയായ ഹരീഷ് കുമാറിന്റെ ഭാര്യയാണ്. ഒരു വർഷക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 12 വയസ്സുള്ള തന്മയി മകനാണ്.
അയര്‍ലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ സത്ഗമയ കുടുംബത്തിലെ അംഗമാണ് അന്തരിച്ച ജിത മോഹനൻ. സംസ്കാരം നാട്ടിൽ നടത്താനാണ് തീരുമാനം. നാളെ ഉച്ചയ്ക്ക് ശേഷം 3 മണിയ്ക്ക് സത്ഗമയ സത്സഘിന്റെ നേതൃത്വത്തിൽ City West ലുള്ള 8 Culi-Duin Green, Dublin 24 ഭവനത്തിൽ വച്ച് പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
ഈ കുടുംബത്തെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ Harish Kumar, IE57REVO99036014844396 എന്ന A/c ലേക്ക് സഹായം അയയ്ക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.