കണ്ണൂർ: വഴിത്തർക്കത്തെ തുടർന്ന് മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ (48), മക്കളായ അഭിജിത് (23), അഭിരാമി (18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം.
ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. ശൈലജയുടെ ഭർത്താവ് പ്രഭാകരന് അക്രമത്തിൽ നിസാരമായി പരിക്കേറ്റു. പ്രദേശവാസിയായ നമ്പിക്കണ്ടി രാജൻ (50) എന്നയാളാണ് മൂവരെയും വെട്ടി പരിക്കേൽപ്പിച്ചത്. വഴി തർക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് പ്രഥമിക വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.