ഡബ്ലിന്‍ : കോവിഡ് വ്യാപനം തടയുന്നതിനായി അയര്‍ലണ്ടിലെ ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലും നടപ്പാക്കിയ ഫേയ്സ് മാസ്കുകള്‍ ധരിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ ഒഴിവാക്കുന്നു.
ഫേയ്സ് മാസ്കുകളുടെ സാര്‍വത്രിക ഉപയോഗത്തിലും ഈ മാസം അവസാനം മുതല്‍ ഇളവുകള്‍ വരും.ഏപ്രില്‍ 19 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്ററിന്റെ (എച്ച് പി എസ് സി) പുതിയ പൊതുജനാരോഗ്യ മാര്ഗ്ഗനിര്ദ്ദേശമനുസരിച്ചാണിത്.പകര്‍ച്ചവ്യാധി തടയുന്നതിന്റെയും നിയന്ത്രണ നടപടികളുടെയും ഭാഗമായാണ് ഫേയ്സ് മാസ്കടക്കമുള്ള നിബന്ധനകള്‍ കോവിഡ് കാലത്ത് കൊണ്ടുവന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും സന്ദര്‍ശകര്‍ക്കും ഫേയ്സ് മാസ്കുകള്‍ ഒഴിവാക്കാമെന്ന് മാര്‍ഗ്ഗ നിര്‍ദ്ദേശം പറയുന്നു.ഇക്കാര്യത്തില്‍ പ്രാദേശികമായി തീരുമാനമെടുക്കാം.ചില പ്രത്യേക സാഹചര്യങ്ങളില്‍ മാസ്കുകളുടെ ഉപയോഗം ശുപാര്‍ശ ചെയ്യാമെന്നും റിപ്പോര്‍ട്ട് പറയുന്നു.ശ്വാസകോശ വൈറല്‍ ലക്ഷണങ്ങളുള്ള രോഗികളുമായി ഇടപഴകുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ മാസ്കോ റെസ്പിറേറ്റര്‍ മാസ്ക്കോ ഉപയോഗിക്കണമെന്ന് എച്ച് പി എസ് സി നിര്‍ദ്ദേശിക്കുന്നു.
ദീര്‍ഘകാല പരിചരണത്തില്‍ ബെഡ്സ്പെയ്സിനുള്ളില് ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളുമായി ഇടപെടുമ്പോഴും റെസ്പിറേറ്റര്‍ മാസ്കും നേത്ര സംരക്ഷണവും ഉപയോഗിക്കണം.മറ്റ് രോഗങ്ങളുള്ള രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഓപ്പണ്‍ മള്‍ട്ടി-ബെഡ് വാര്‍ഡുകളിലെ രോഗികള്‍ക്കും മാസ്കുകള്‍ നല്‍കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം ശുപാര്‍ശ ചെയ്യുന്നു.
കമ്മ്യൂണിറ്റി ഹോസ്പിറ്റലുകള്‍, അക്യൂട്ട് മെന്റല്‍ ഹെല്‍ത്ത് സര്‍വീസുകള്‍, ഇന്‍പേഷ്യന്റ് അക്യൂട്ട് റീഹാബിലിറ്റേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അക്യൂട്ട് ഹോസ്പിറ്റല്‍ ക്രമീകരണങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം ബാധകമാകും.റസിഡന്‍ഷ്യല്‍ കെയര്‍ ഫെസിലിറ്റികള്‍ക്കും സ്പെഷ്യലിസ്റ്റ് ഇന്‍-പേഷ്യന്റ് പാലിയേറ്റീവ് കെയര്‍ സര്‍വ്വീസുകള്‍ക്കും ഈ നിബന്ധനകള്‍ ബാധകമാണെന്നും എച്ച് പി എസ് സി പറയുന്നു.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് എച്ച്പിഎസ്സിയുടെ മാര്‍ഗനിര്‍ദേശത്തിലെ ശുപാര്‍ശകളില്‍ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാമെന്ന് എച്ച് എസ് ഇ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.