പിണറായി സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കി തിരുവഞ്ചൂർ : രാധാകൃഷ്ണൻ

കോട്ടയം :എൽഡിഎഫ് വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ ജനങ്ങൾക്ക് മേൽ അധിക നികുതി ഭാരം അടിച്ചേൽപ്പിക്കില്ല എന്ന് ആണയിട്ടി പ്രഖ്യാപനം നടത്തിയാണ് വീണ്ടും അധികാരത്തിൽ കയറിയത് എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.

ജനങ്ങൾക്ക് നൽകി കിറ്റിൽ പോലും അഴിമതി കുത്തി നിറച്ച് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന പിണറായി സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധനവ് നടപ്പാക്കിക്കൊണ്ട് കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ ഭൂരി തത്തി ലാക്കിയിരിക്കുകയാണെന്നും  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിച്ചു.

ഇടതു സർക്കാർ അവതരിപ്പിച്ച ജനദ്രോഹ ബഡ്ജറ്റിലൂടെ വർദ്ധിപ്പിച്ച അധിക നികുതിയുടെ പേരിൽ  വില വർദ്ധനവ് പ്രാബല്യത്തിൽ വന്ന ഏപ്രിൽ 1 (വിഡ്ഢി ദിനത്തിൽ ) ഇന്ന്  യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം കറുത്ത ബാഡ്ജ് അണിഞ്ഞ് പകൽ പന്തം കൊളുത്തി നടത്തിയ കരി ദീനാ ചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾ പമ്പര വിഡ്ഢികൾ ആണെന്നുള്ള പിണറായി സർക്കാരിൻറെ ധാരണ വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പോടുകൂടി മാറുമെന്നും തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു.

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ മുൻ കേന്ദ്രമന്ത്രി,പിസി തോമസ് , മുൻ എം.പി. ജോയ് എബ്രഹാം, യുഡിഎഫ് കോട്ടയം ജില്ല കൺവീനർ ഫിൽസൺ മാത്യൂസ്, യു ഡി എഫ് കോട്ടയം ജില്ലാ സെക്രട്ടറി അസീസ് ബഡായി , കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ടി. സി അരുൺ , കേറ്റി ജോസഫ് , ടോമി വേദഗിരി ,എൻ ഐ മത്തായി, റഫീഖ് മണിമല തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !