എറണാകുളം;കൊച്ചിയിൽ എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ എറണാകുളം ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.കൊച്ചി പനമ്പിളളി നഗർ മനോരമ ജംഗ്ഷനിലുളള SBI CDM/ATM തകർത്ത് മോഷണം നടത്താൻ ശ്രമിച്ച പ്രതികളിൽ ഒന്നാം പ്രതിയായ മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി പാലത്തിങ്കൽ വീട്ടിൽ ഷക്കീർ മകൻ 20 വയസ്സുളള ഷഫീറിനെയാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസൽ എം എസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മനോരമ ജംഗ്ഷനിലുളള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ATM CDM തകർത്ത് വൻ മോഷണ ശ്രമം ഉണ്ടായത്.
ക്യാബിനുളളിൽ കടന്ന രണ്ട് പ്രതികൾ അലാറം ഓഫ് ചെയ്ത് ഗ്യാസ് കട്ടറും മറ്റ് ടൂൾസും ഉപയോഗിച്ച് മെഷീൻ തകർക്കാൻ ശ്രമിക്കുകയും എന്നാൽ ബാങ്കിന്റെ മുബൈയിലുളള കൺട്രോൾ റൂമിൽ അലർട്ട് കിട്ടിയതിനെ തുടർന്ന് പോലീസ് കൺട്രോളിൽ വിവരം ലഭിക്കുകയും സ്റ്റേഷൻ നൈറ്റ് പട്രോളിംങ് പാർട്ടി ഉടൻ സ്ഥലത്തെത്തുകയും വിവരമറിഞ്ഞ് പ്രതികൾ കടന്ന് കളയുകയായിരുന്നു.
CDM മെഷീനിന്റെ പകുതി തകർത്ത നിലയിലായിരുന്നു.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ & IGP സേതുരാമൻ IPS അവർളുടെ നിർദേശാനുസരണം എറണാകുളം എസിപി ശ്രീ പി രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുകയായിരുന്നു. പ്രതികൾ സംഭവ സമയം ക്യാപ്പ് ധരിച്ചിരുന്നതിനാൽ മുഖം കൃത്യമായി കാണാൻ കഴിയാതെ വന്നതിനെ തുടർന്ന് സമീപത്തുളള മുഴുവൻ CCTV ഫൂട്ടേജുകളും പരിശോധിച്ചതിൽ നിന്നും പ്രതികളെ കുറിച്ച് ചെറിയ സൂചന ലഭിക്കുകയും എന്നാൽ കൂടുതൽ ദിവസത്തെ CCTV പരിശോധിച്ചതിൽ നിന്നും പ്രതികൾ മുൻപ് ഇതേ ATMൽ ഉപയോഗിച്ച പ്രിപെയ്ഡ് കാർഡിന്റെ വിവരങ്ങൾ ലഭ്യമകുകയും ആയത് പ്രതികളിലേക്ക് പോലീസിനെ എത്തിക്കുകയുമായിരുന്നു.
പ്രതിയെ ഐഡൻറിഫൈ ചെയ്തതിനെ തുടർന്ന് പ്രതിയുടെ മൊബൈൽ ലൊക്കേഷനും മറ്റും പരിശോധിച്ച് പ്രതി കടവന്ത്ര ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയും എറണാകുളം ടൗൺ സൗത്ത് പോലീസ് സബ്ബ് ഇൻസ്പെക്ടർ ദിനേഷ് ബി യുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിക്കെതിരെ മലപ്പുറം പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ വാഹന മോഷണ കേസുണ്ട്. CCTV ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞിട്ടുളള പ്രതി ആ അറിവ് വച്ചാണ് അലാറം ഓഫ് ചെയ്തത് പ്രതിക്ക് മറ്റ് സ്റ്റേഷനുകളിലും ഇത്തരത്തിലുളള കുറ്റകൃത്യം നടത്തിയിട്ടുണ്ടാവാൻ സാധ്യതയുളളതിനാൽ വിവരങ്ങൾ പരിശോധിച്ച് വരുകയാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.