പൂച്ച മാന്തിയതിനെത്തുടര്‍ന്ന് റാബീസ് വാക്സിന്‍ എടുത്തതിനെത്തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരം തളര്‍ന്നുപോയെന്ന് പരാതി

ചേര്‍ത്തല: റാബീസ് വാക്സിന്‍ എടുത്തതിനെത്തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരം തളര്‍ന്നുപോയെന്ന് പരാതി. പൂച്ച മാന്തിയതിനെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് റാബീസ് വാക്സിന്‍ എടുത്തതിനെത്തുടര്‍ന്ന് ശരീരം തളര്‍ന്നുപോയെന്ന് കുടുംബം ആരോഗ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി. 

ചേര്‍ത്തല നഗരസഭ 20ാം വാര്‍ഡില്‍ കോര്യംപള്ളി നികര്‍ത്തില്‍ പ്രദീപ് - അനിത ദമ്പതികളുടെ മകന്‍ കാര്‍ത്തിക്കാണ് നടക്കാന്‍പോലുമാവാതെ അവശനിലയില്‍ കഴിയുന്നത്. ജനുവരി 19ന് രാത്രിയിലായിരുന്നു പൂച്ച മാന്തിയത്. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പേവിഷബാധക്കുള്ള റാബീസ് വാക്സിന്‍ എടുക്കാനെത്തിയപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയായിരുന്നു. 

ആദ്യ കുത്തിവെപ്പ് അവിടെ എടുത്തശേഷം 22ന് തുടര്‍ ചികിത്സക്ക് താലൂക്ക് ആശുപത്രിയില്‍ വീണ്ടും എത്തി. രണ്ടാമത്തെ കുത്തിവെപ്പും മൂന്നാമത്തെ കുത്തിവെപ്പും താലൂക്ക് ആശുപത്രിയില്‍ എടുത്തതോടെ ശരീരത്തിന് അവശതകള്‍ ഉണ്ടായതായി കുടുംബം പറയുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിച്ചു. ഇതേതുടര്‍ന്നാണ് ചികിത്സാപിഴവ് കാട്ടി ആരോഗ്യമന്ത്രിക്കും ബാലാവകാശ കമീഷനും പരാതി നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !