ആലപ്പുഴ: മുഹമ്മഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 മുതൽ 25 വരെ പാതിരാമണൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്വപ്ന ഷാബു അറിയിച്ചു.
അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം 9/4/23 ഞായറാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ ബഹു.കൃഷി വകുപ്പ് മന്ത്രി ശ്രീ.P പ്രസാദ് നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ലോഗോ പ്രകാശനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ആർ നാസർ നിർവ്വഹിക്കും. കെപിസിസി സെക്രട്ടറി എസ് ശരത് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. പ്രോഗ്രാം ആമുഖ ഗാനം പ്രകാശനം മുൻ എംപി ശ്രീ ടി ജെ ആഞ്ചലോസും സ്വാഗത സംഘം ഓഫീസ്ഉദ്ഘാടന വേളയിൽ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു
പാതിരാമണൽ ഫെസ്റ്റ് ന്റെ പ്രചരണാർത്ഥം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും "ആട്ടു പാട്ടു കൂട്ടം" എന്ന പരിപാടി സoഘടിപ്പിക്കുന്ന തായും ഭാരവാഹികൾ അറിയിച്ചു.
വാർഡിലെ വായനശാലകൾ, ക്ലബുകൾ, ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബുകൾ . മറ്റു സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഈ കൂട്ടം സംഘടിപ്പിക്കുന്നത്.
കുട്ടികളും യുവജനങ്ങളും ഒത്തുചേർന്ന് സംഘടിപ്പിക്കുന്ന ആടുകയും പാടുകയും ചെയ്യുന്ന വേദിയാണിത് പ്രോഗ്രാമിന് നേതൃത്വം കൊടുക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന്. മുഹമ്മ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജനകൺവീനർ എന്നിവർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.