ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 6050 പേർക്ക്. വെള്ളിയാഴ്ചത്തേക്കാൾ 13 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 5,335 പേർക്കായിരുന്നു ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 13 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് വിവരങ്ങള്‍ പോര്‍ട്ടലില്‍ നിരന്തരം രേഖപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. അവശ്യമരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ എല്ലാ സംസ്ഥാന ആരോഗ്യ മന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മാർഗനിർദേശങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും കോവിഡിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.