ലണ്ടന്‍: അയര്‍ലന്‍ഡിലുള്ള ഒരു മനോഹരമായ പ്രദേശമാണ് ഗാല്‍വേ. ഇപ്പോള്‍ ഗാല്‍വേയില്‍ ഒരു അഞ്ച് മുറി വീട് സൗജന്യമായി താമസിക്കാന്‍ നല്‍കുകയാണ്.
അങ്ങനെയൊരു വീട് സൗജന്യമായി നല്‍കുന്നത് എന്തിനാണ് എന്നല്ലേ വീട് കിട്ടുന്നതിനുള്ള നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ അത് മനസിലാവും. കുട്ടികളുള്ളവര്‍ക്ക് മാത്രമാണ് വീട് കിട്ടുക. അതിന് കാരണമായി പറയുന്നത് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ട്. അവിടേക്ക് പഠിക്കാന്‍ കുട്ടികള്‍ വേണം. അതിന് വേണ്ടിയാണ് കുട്ടികളുള്ളവര്‍ക്ക് വീട് വാടകയ്ക്ക് നല്‍കുന്നത് എന്നാണ്.
Connemara Gaeltacht -ലാണ് പ്രസ്തുത സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആ സ്കൂളില്‍ കുട്ടികള്‍ കുറവാണ്. അതിനാല്‍ ആ സ്കൂളില്‍ പഠിക്കാന്‍ തയ്യാറാവുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കാണ് വീട് കിട്ടുക. നവം പദ്രൈഗ് സ്കൂളില്‍ കുട്ടികളുടെ എണ്ണം കൂടിയില്ലെങ്കില്‍ ഒരു ടീച്ചര്‍ക്ക് ജോലി നഷ്ടപ്പെടും.
ഇത് കാരണമാണ് വളരെ പെട്ടെന്ന് ഇങ്ങനെ ഒരു ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. സ്കൂളിന്റെ പ്രിന്‍സിപ്പല്‍ പറയുന്നത് ഒരു ടീച്ചര്‍ക്ക് ജോലി നഷ്ടപ്പെടുക എന്നതിനെ നാണക്കേടായിട്ടാണ് തങ്ങള്‍ കണക്കാക്കുന്നത് എന്നാണ്. അതിനാലാണ് സ്കൂള്‍ ഇപ്പോള്‍ കുട്ടികളുള്ളവര്‍ക്ക് സൗജന്യമായി താമസിക്കാന്‍ അഞ്ച് മുറികളുള്ള വീട് സൗജന്യമായി നല്കാന് തയ്യാറാവുന്നത്.
ഇത് ആദ്യമായിട്ടല്ല ദ്വീപില്‍ ഇങ്ങനെ ഒരു ഓഫര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇനിസ് മെയിന്‍ ദ്വീപിലെ അധികാരികള്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇതുപോലെ ഒരു ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. 1600 കുടുംബങ്ങളാണ് അന്ന് അപേക്ഷകളുമായി എത്തിയത്.
അന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ പറഞ്ഞത് ഇത്ര ശാന്തസുന്ദരമായ സ്ഥലത്ത് താമസിക്കുക സ്വപ്നമായിരുന്നു. അത് സാധിച്ചാല്‍ സന്തോഷമാണ് എന്നാണ്. ഏതായാലും ഗാല്‍വേയിലെ ഈ വീട്ടില്‍ താമസിക്കാനും ഇതുപോലെ അനവധി ആളുകള്‍ അപേക്ഷ നല്‍കും എന്നാണ് സ്കൂള്‍ അധികാരികള്‍ പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷത്തേക്കാണ് വീട് കിട്ടുക.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.