ന്യൂഡൽഹി: ആമയൂർ കൂട്ടക്കൊലക്കേസിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ. പ്രതി റെജികുമാറിനായി അഭിഭാഷകൻ മുകുന്ദ് പി ഉണ്ണിയാണ് ഹർജി സമർപ്പിച്ചത്. 2008ൽ നടന്ന കേസിൽ സാഹചര്യതെളിവുകളുടേയും തെറ്റായ നിഗമനങ്ങളുടേയും അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചതെന്ന് റെജികുമാർ നൽകിയ ഹർജിയിൽ പറയുന്നു.
2009ലാണ് റെജികുമാറിന് പാലക്കാട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടരാജൻ ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014ൽ കീഴ്ക്കോടതി വിധിയെ ശരിവെക്കുകയായിരുന്നു. കേസിൽ ഒരു ദൃക്സാക്ഷി പോലും ഇല്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് തെറ്റാണ്. നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. അതുകൊണ്ട് വിധി റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
വധശിക്ഷയ്‌ക്കു പുറമേ വിവിധ വകുപ്പുകളിലായി 17വര്‍ഷം കഠിനതടവും 1000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നായിരുന്നു കോടതി പറഞ്ഞത്. കൊലപാതകം, ബലാല്‍സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് റെജികുമാറിനു മേൽ ചുമത്തിയിരിക്കുന്നത്.
പ്രതിക്ക് മാനസാന്തരത്തിനുള്ള സാധ്യത പോലും കണക്കിൽ എടുക്കാതെയാണ് ഹൈക്കോടതിയും വിചാരണക്കോടതിയും ശിക്ഷവിധിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. വധശിക്ഷ നൽകുന്നത് അപൂർവമായ കേസുകളിൽ മാത്രമാണെന്നും മുൻക്കാല സുപ്രീം കോടതി വിധികളിൽ പറയുന്നുണ്ട്. 2008 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടയാത്.
ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് മുമ്പ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഭാര്യയെയും മക്കളെയും മൂന്നു ഘട്ടമായിട്ടാണ് കൊലപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.