കശ്മീരിൽ 30 വർഷത്തിനു ശേഷം ബോളിവുഡ് സിനിമാ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. റേഡിയോ കശ്മീർ റോഡ്, ദാൽ തടാകം, തുടങ്ങി വിവിധ സ്ഥലങ്ങളിൽ പുതിയ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ നായകനാകുന്ന ‘ഭോല’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് സംസ്ഥാനത്തെ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് ആദ്യത്തെ മൾട്ടി പ്ലക്സ് തിയേറ്ററും പ്രവർത്തനം ആരംഭിച്ചിരുന്നു. 1990-കളിൽ തീവ്രവാദം ശക്തിയാർജിച്ചതിനു ശേഷം കശ്മീരിലെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടിയിരുന്നു. തീവ്രവാദവും അക്രമ സംഭവങ്ങളും ശക്തിയാർജിക്കുന്നതിനു മുൻപ് സിനിമാ നിർമാതാക്കളുടെ പറുദീസയായിരുന്നു കശ്മീർ. കശ്മീരിലെ സിനിമാ പ്രേമികൾക്ക് വലിയ ആവേശം പകർന്നാണ് കഴിഞ്ഞ വർഷം മൾട്ടിപ്ലക്‌സ് പ്രവർത്തനം ആരംഭിച്ചത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാൽ, പല സിനിമാ പ്രവർത്തകരും കാശ്മീർ സന്ദർശിക്കുന്നുണ്ട്. ഇവിടെ സിനിമാ സംസ്കാരം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുമായി സർക്കാരും മുന്നോട്ടു പോകുകയാണ്.
കശ്മീരിൽ സിനിമകളുടെ ഷൂട്ടിംഗിനെ സഹായിക്കുന്ന തരത്തിൽ ഒരു ചലച്ചിത്ര നയം സർക്കാർ അടുത്തിടെ അവതരിപ്പിച്ചിരുന്നു. പല മുൻനിര സംവിധായകരും ഇപ്പോൾ ജമ്മു കശ്മീർ സർക്കാരിന്റെ പിന്തുണയോടെ കശ്മീരിൽ സിനിമകൾ ചിത്രീകരിക്കുന്നുണ്ട്.
കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ രൂക്ഷമായതോടെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത് സിനിമാ തിയേറ്ററുകൾക്കായിരുന്നു. 1989 ഓഗസ്റ്റിൽ, എയർ മാർഷൽ നൂർ ഖാന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ അള്ളാ ടൈഗേഴ്‌സ് (ഇപ്പോൾ പ്രവർത്തനരഹിതമാണ്) പ്രാദേശിക പത്രങ്ങൾ വഴി പ്രദേശത്തെ തിയേറ്ററുകൾക്കും ബാറുകൾക്കും നിരോധനം പ്രഖ്യാപിച്ചു.
ആദ്യം, നാട്ടുകാർ ഈ പ്രഖ്യാപനത്തെ നിസാരമായാണ് കണ്ടതെങ്കിലും പിന്നീട് തീവ്രവാദികളുടെ ഭീഷണി വർദ്ധിച്ചു വന്നു. അവർ ചില തിയേറ്ററുകൾക്ക് തീയിട്ടു. 1989 ഡിസംബർ 31 ഓടെ കശ്മീരിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചുപൂട്ടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.