കോട്ടയം: അടുത്ത തവണ കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്.
താൻ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു. വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനത്തോട് പ്രതികരിക്കവെയാണ് പി സി ജോർജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
'കേരളം അടുത്ത തവണ ബിജെപിയുടെ കൈകളിലേക്ക് പോകും. ഞാൻ ബിജെപിയിൽ പോകുമോയെന്ന് പറയാറായിട്ടില്ല. എന്റെ കാര്യം ഞാൻ ചർച്ച ചെയ്ത് തീരുമാനിക്കും. നിങ്ങളെ അറിയിച്ചിട്ടേ ബിജെപിയിലേക്ക് പോകൂ.' എന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം.
വിക്ടർ ടി തോമസിന്റെ ബിജെപി പ്രവേശനം നേരത്തെ പ്രതീക്ഷിച്ചിരുന്നുവെന്നും നാളെ ക്രൈസ്തവ നേതാക്കൾ മാത്രമല്ല, കൂട്ടത്തോടെ ആളുകൾ ബിജെപിയിലേക്ക് ചേക്കേറുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു. പാർട്ടി വിട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടർ ടി തോമസ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു
വിക്ടർ ജോണി നെല്ലൂരിന്റെ എൻപിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. എന്നാൽ അദ്ദേഹം നേരിട്ട് ബിജെപിയിൽ ചേരുകയായിരുന്നു. കേരള കോൺഗ്രസ് (ജോസഫ്) പത്തനംതിട്ട ജില്ല പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിരുന്ന വിക്ടർ ടി തോമസ് തിരുവല്ല നിയോജക മണ്ഡലത്തിൽ രണ്ട് തവണ സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.