സിംഗപ്പുര്‍: മയക്കുമരുന്ന് കടത്ത് കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ വംശജന്റെ ശിക്ഷ സിംഗപ്പുരില്‍ ഇന്ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.
46കാരനായ തങ്കരാജു സൂപ്പയ എന്നയാളെയാണ് സിംഗപ്പൂരിലേക്ക് ഒരു കിലോയിലധികം കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് 2018 ഒക്ടോബർ 9 ന് വധശിക്ഷയ്ക്ക് വിധിച്ചത്.
2014ലാണ് ഇയാള്‍ പിടിയിലായത്. തങ്കരാജുവിനെ ബുധനാഴ്ച തൂക്കിലേറ്റുമെന്ന് ചാനല്‍ ന്യൂസ് ഏഷ്യയാണ് പുറത്തുവിട്ടത്. തങ്കരാജുവിനെ വധിക്കരുതെന്ന് ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര് ബ്രാന്സന് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെതിരെ സിംഗപ്പുര്‍ ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി.
ബ്രാൻസന്റെ വീക്ഷണങ്ങൾ രാജ്യത്തെ ജഡ്ജിമാരോടും നീതിന്യായ വ്യവസ്ഥയോടും അനാദരവ് കാണിക്കുന്നതായി മന്ത്രാലയം പറഞ്ഞു. ബ്രാൻസനെ കൂടാതെ, യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘവും ഓസ്ട്രേലിയൻ എംപി ഗ്രഹാം പെരെറ്റും വധശിക്ഷയ്ക്കെതിരെ രംഗത്തെത്തി.
തങ്കരാജുവിന്റെ വധശിക്ഷ നിർത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘം അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.