ഡൽഹി:സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ ഇന്ത്യയുടെ നാവിക കപ്പലായ ഐഎന്‍എസ് സുമേധയില്‍ ഒഴിപ്പിച്ചു. 'ഓപ്പറേഷന് കാവേരി' ദൗത്യത്തിന്റെ ഭാഗമായി ഇവരെ സൗദി അറേബ്യന്‍ നഗരമായ ജിദ്ദയിലേക്കാണ് എത്തിക്കുക.
പോര്‍ട്ട് സുഡാനില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 278 പേരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
'കുടുങ്ങിക്കിടന്ന ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ഓപ്പറേഷന് കാവേരിക്ക് കീഴില്‍ സുഡാന് വിടുന്നു. 278 പേരുമായി ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും, ബാഗ്ചി ട്വീറ്റ് ചെയ്തു.
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടത്തെത്തുടര്‍ന്ന് രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച സുഡാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ തിങ്കളാഴ്ചയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ 'ഓപ്പറേഷന് കാവേരി' ആരംഭിച്ചത്.
പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്റെ രണ്ട് ഗതാഗത വിമാനങ്ങള്‍ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനിലും തയ്യാറായിരുന്നു. നിലവില്‍ സുഡാനിലുടനീളമുള്ള മൂവായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കഴിഞ്ഞ 12 ദിവസമായി സുഡാന് സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ നടക്കുന്ന മാരകമായ പോരാട്ടത്തില്‍ 400 ഓളം പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.