തിരുവനന്തപുരം : ചെറുകിട നിര്‍മ്മാണങ്ങള്‍ 80 മീ.സ്ക്വയറാക്കി. 150 മീ.സ്ക്വയര്‍ വരെ താമസത്തിനുള്ള കെട്ടിടങ്ങളുടെ പെര്‍മിറ്റ് ഫീസ് അഞ്ച് രൂപയായിരുന്നത് പുതിയ നിരക്ക് പ്രകാരം 80 മീ.സ്ക്വയര്‍വരെ 15രൂപയും (ഒരു മീ.സ്ക്വയറിന്) 81മുതല്‍ 150വരെ 100രൂപയുമാക്കി. 151 മുതല്‍ 300 വരെ 150രൂപയും 300ന് മുകളില്‍ 200 രൂപയുമാണ് പുതുക്കിയ ഫീസ്. വർദ്ധന ഇപ്രകാരം :
1) പഞ്ചായത്ത്
വ്യവസായം
- 80 മീ.സ്ക്വയര്‍വരെ.......7രൂപ
- 81 മുതല്‍150വരെ.....50രൂപ
- 151മുതല്‍ 300വരെ...100രൂപ
- 300ന് മുകളില്‍...........150രൂപ
വാണിജ്യം
- 80 മീ.സ്ക്വയര്‍വരെ.......10രൂപ
- 81 മുതല്‍150വരെ.....70രൂപ
- 151മുതല്‍ 300വരെ....150രൂപ
- 300ന് മുകളില്‍...........200രൂപ
മറ്റുള്ളവ
- 80 മീ.സ്ക്വയര്‍വരെ.......7രൂപ
- 81 മുതല്‍150വരെ.....50രൂപ
- 151മുതല്‍ 300വരെ...100രൂപ
- 300ന് മുകളില്‍...........150രൂപ
2) മുന്‍സിപ്പാലിറ്റി
വ്യവസായം
- 80 മീ.സ്ക്വയര്‍വരെ.......10രൂപ
- 81 മുതല്‍150വരെ.....70രൂപ
- 151മുതല്‍ 300വരെ...120രൂപ
- 300ന് മുകളില്‍..........200രൂപ
വാണിജ്യം
- 80 മീ.സ്ക്വയര്‍വരെ.......15രൂപ
- 81 മുതല്‍150വരെ.....90രൂപ
- 151മുതല്‍ 300വരെ...150രൂപ
- 300ന് മുകളില്‍...........250രൂപ
മറ്റുള്ളവ
- 80 മീ.സ്ക്വയര്‍വരെ.......10രൂപ
- 81 മുതല്‍150വരെ.....70രൂപ
- 151മുതല്‍ 300വരെ...120രൂപ
- 300ന് മുകളില്‍...........200രൂപ
3) കോര്പ്പറേഷന്
വ്യവസായം
- 80 മീ. സ്ക്വയര്‍വരെ.......15രൂപ
- 81 മുതല്‍150വരെ...120രൂപ
- 151മുതല്‍ 300വരെ...150രൂപ
- 300ന് മുകളില്‍..........200രൂപ
വാണിജ്യം
- 80 മീ.സ്ക്വയര്‍വരെ.......20രൂപ
- 81 മുതല്‍150വരെ.....100രൂപ
- 151മുതല്‍ 300വരെ...170രൂപ
- 300ന് മുകളില്‍...........300രൂപ
മറ്റുള്ളവ
- 80 മീ.സ്ക്വയര്‍വരെ.......15രൂപ
- 81 മുതല്‍150വരെ.....100രൂപ
- 151മുതല്‍ 300വരെ...150രൂപ
- 300ന് മുകളില്‍...........300രൂപ
നേരത്തെ 150 മീ. സ്ക്വയര്‍ വരെ ചെറുകിട നിര്‍മ്മാണത്തിന്റെ പരിധിയിലായിരുന്നു. പെര്‍മിറ്റ് ഫീസില്‍ ഏറ്റവും കൂടുതല്‍ വര്‍ദ്ധന കോര്‍പ്പറേഷനുകളിലാണ്. 860.8 സ്ക്വയര്‍ ഫീറ്റ് നിജപ്പെടുത്തിയതോടെ സാധാരണക്കാര്‍ ഉള്‍പ്പെടെ പുതിയ വര്‍ദ്ധനവിന്റെ പരിധിയില്‍ ഉള്‍പ്പെടും. ഇതോടെ ശരാശരി 1000 സ്ക്വയര്‍ ഫീറ്റ് വീട് വയ്ക്കുന്നയാള്‍ക്ക് 750 രൂപ ആയിരുന്നിടത്ത് 10,000രൂപ പെര്‍മിറ്റ് ഫീസായി നല്‍കണം. ഈ തുകയുടെ 5 ശതമാനം വീതം സര്‍വീസ് ചാര്‍ജും സെയില്‍സ് ടാക്സും നല്‍കണം.
മുനിസിപ്പാലിറ്റികളില്‍ താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് 80 മീ. സ്ക്വയര്‍ വരെ 10 രൂപയും 81 മുതല്‍ 150വരെ 70 രൂപ,151മുതല്‍ 300വരെ 120രൂപ, 300ന് മുകളില്‍ 200 രൂപ എന്നിങ്ങനയാണ് വര്‍ദ്ധന. പഞ്ചായത്തുകളിലെ താമസത്തിനുള്ള കെട്ടിടങ്ങള്‍ക്ക് 80മീ.സ്ക്വയര്‍വരെ 7രൂപയും 81മുതല്‍ 150വരെ 50രൂപ,151മുതല്‍ 300വരെ 100രൂപ, 300ന് മുകളില്‍ 150രൂപ എന്നിങ്ങനെയാണ് വര്‍ദ്ധിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.