കേരളത്തിലെ ആദ്യ സൗരോർജ ടൂറിസ്റ്റ് വെസൽ "സൂര്യാംശു’ ഓളപ്പരപ്പിലിറങ്ങിയിരിക്കുകയാണ്.
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ലിമിറ്റഡ് പുറത്തിറക്കിയിരിക്കുന്ന യാനത്തിന് ജലത്തിലൂടെ വേഗത്തിലുള്ള ചലനം സാധ്യമാക്കാന്‍ ഇരട്ട 'ഹള്‍' ഉള്ള ആധുനിക കറ്റമരന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍നിന്ന് കടമക്കുടി വിനോദസഞ്ചാര കേന്ദ്രത്തിലേയ്ക്കും അവിടെ നിന്ന് തിരിച്ച് മറൈന്‍ ഡ്രൈവിലേയ്ക്കും പോകുന്ന വിധത്തിൽ 6 മണിക്കൂർ നീളുന്നതാണ് ഒരു പാക്കേജ്. മറ്റൊരു പാക്കേജ് 7 മണിക്കൂർ ദൈർഘ്യമുള്ളതും മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിച്ച് ഞാറക്കല്‍ വഴി അവിടെ നിന്ന് തിരിച്ച് ഹൈക്കോടതി ജങ്ഷനിലെ കെഎസ്ഐഎന്‍സി ക്രൂസ് ടെര്‍മിനലില്‍ വരെയുള്ളതുമായ യാത്രയാണ്.
കടപ്പാട് : കേരള ഗതാഗത മന്ത്രി P രാജീവ് ഫേസ്ബുക്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.