ചെറുതോണി: സി.പി.ഐ. ഇടുക്കി മണ്ഡലം-ജില്ലാ നേതൃത്വങ്ങളുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കി മണ്ഡലത്തിലെ 150 പ്രവര്‍ത്തകര്‍ സി.പി.ഐയില്‍നിന്നും രാജിവയ്ക്കുന്നതായി സി.പി.ഐ. മുന്‍ നേതാവും വാഴത്തോപ്പ് പഞ്ചായത്തു മെമ്പറുമായ സിജി ചാക്കോ അറിയിച്ചു.
നൂറുകണക്കിന് ആളുകള്‍ക്ക് എല്‍.ഡി.എഫ്. ഗവണ്മെന്റ് ഇടുക്കി താലൂക്കില്‍ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ പട്ടയം നല്‍കിയെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റായ പിടിവാശിമൂലം റവന്യു മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഇടുക്കിയിലെ പട്ടയനടപടികള്‍ നിര്‍ത്തിവയ്ക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച 1500 ഓളം പട്ടയങ്ങള്‍ വിതരണം ചെയ്യാതിരിക്കുകയുമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു.ഇടുക്കി: "150 പ്രവര്‍ത്തകര്‍ സി.പി.ഐയില്‍നിന്ന് രാജിവച്ചു": സി.പി.ഐ. മുന്‍ നേതാവും വാഴത്തോപ്പ് പഞ്ചായത്തു മെമ്പറുമായ സിജി ചാക്കോ
0
ബുധനാഴ്ച, ഏപ്രിൽ 05, 2023
ഏതാനും ചില സി.പി.ഐ. ജില്ലാ നേതാക്കളുടെ ധനലാഭത്തിനുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണ് പട്ടയം സംബന്ധിച്ച് ഇപ്പോഴുണ്ടായിട്ടുള്ള തടസങ്ങളെന്നും, എല്‍.എ. കമ്മറ്റി അംഗീകരിച്ച് ജില്ലാ കലക്ടര്‍ ഒപ്പിട്ട് എഴുതിവച്ചിട്ടുള്ള പട്ടയങ്ങള്‍പോലും വിതരണം ചെയ്യുന്നില്ലെന്നും രാജി വച്ചവര്‍ ആരോപിച്ചു. ഇടുക്കിയില്‍ പാര്‍ട്ടി നേതൃത്വത്തെ നിയന്ത്രിക്കുന്നത് ഒരുപറ്റം സ്തുതിപാഠകരുടെയും ധനമോഹികളുടെയും വര്‍ഗീയ വാദികളുടെയും നേതൃത്വത്തിലാണെന്നും, കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ക്ക് യാതൊരു വിലയും ഇക്കൂട്ടര്‍ കല്‍പ്പിക്കുന്നില്ലെന്നും സിജി ചാക്കോ പറഞ്ഞു.
പാര്‍ട്ടി കാമ്പയിനുകള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തകരുടെ മേല്‍ സാമ്പത്തികഭാരം മുഴുവന്‍ ഏല്‍പ്പിച്ചുനല്‍കുകയും നേതാക്കള്‍ പണം നല്‍കാതെ അവധികള്‍ പറയുന്ന സാഹര്യമാണുള്ളതെന്നും 2018 ജൂെലെ രണ്ട്, മൂന്ന് തീയതികളിലായി പൈനാവില്‍ വച്ചു നടന്ന എ.ഐ.വൈ.എഫ് സംസ്ഥാന ക്യാമ്പില്‍ ഭക്ഷണം പാകം ചെയ്തുനല്കിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട 36000 രൂപ നാളിതുവരെ നല്‍കിയിട്ടില്ലെന്നും, സിജി ചാക്കോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.