കോട്ടയം അയ്മനത്ത് കക്കൂസ് മാലിന്യവുമായി വന്ന വന്ന KL-36 G9832 വാഹനം മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ പോലീസിന് കൈമാറി.
കോട്ടയത്ത് നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നത് പതിവാണ്. നഗരസഭ ആരോഗ്യ വിഭാഗത്തിലും, പൊലീസിലും പരാതി നൽകിയിട്ടും ഇതുവരെയും വിഷയത്തിൽ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇതിനടെയാണ് ഇപ്പോൾ മാലിന്യം തള്ളാനായി എത്തിയ വാഹനം കയ്യോടെ നാട്ടുകാർ പിടികൂടിയിരിക്കുന്നത്.
അയ്മനം ചെങ്ങളവൻപറമ്പ് കല്ലിനു സമീപം ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം തള്ളാൻ വന്ന വാഹനമാണ് മറിഞ്ഞത്. ഇന്ന് പുലർച്ചെ ആണ് സംഭവം. കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പാടത്തേക്ക് കക്കൂസ് മാലിന് തുറന്ന് വിടുവാനായിരുന്നു പദ്ധതി.
നാട്ടുകാർ വാഹനത്തിൽ ഉണ്ടായിരുന്നവരെ തടഞ്ഞു വെച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്ത് എത്തി ഇവരെ കസ്റ്റഡിയിലെടുത്തു.
മാസങ്ങൾക്ക് മുൻപ് കക്കൂസ് മാലിന്യവുമായി എത്തിയ വാഹനം, ഈരയിൽക്കടവ് റോഡിൽ മുഴുവനും വെള്ളവും മാലിന്യവും തള്ളിയിരുന്നു. ഇത്തരത്തിൽ നാട്ടുകാരുടെ ജീവിതം ദുരിത പൂർണമാക്കുന്ന നടപടി മാലിന്യ മാഫിയ സംഘം സ്വീകരിച്ചിട്ടും നഗരസഭയോ പൊലീസോ കാര്യമായ ഇടപെടൽ നടത്തിയിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും മാലിന്യം തള്ളുന്നതിനായി ഇതേ മാഫിയ സംഘം തന്നെ എത്തുന്നത്. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ വിട്ടു കൊടുക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും മാലിന്യവുമായി വാഹനം പിടികൂടിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.