ചൈനയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ്. 'രോഗവ്യാപനത്തിൻ്റെ തോത്, രോഗികൾക്കായി ആശുപത്രികളിലുള്ള ഒഴിവുകൾ, തീവ്രപരിചരണ വിഭാഗത്തിൻ്റെ ആകെ കണക്കുകൾ തുടങ്ങി ചൈനയിലെ കോവിഡ് ഭീതിയുടെ വ്യാപ്തി വ്യക്തമായി മനസിലാക്കേണ്ടതുണ്ട്.
ചൈനയിലെ ആശുപത്രികൾ, തീവ്രപരിചരണ വിഭാഗത്തിൻ്റെ കണക്കുകൾ തുടങ്ങി കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ടെന്നും വാക്സിനേഷനിൽ ചൈനയുടെ മെല്ലെപ്പോക്ക് കൂടുതൽ ആളുകൾ കോവിഡ് ബാധിതരാകാൻ കാരണമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയാസിസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ഭീതി മറികടക്കാനും ആരോഗ്യ മേഖലയെ സംരക്ഷിക്കാനും ചൈനയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തുടരും'. ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. ചൈനയിൽ ഉടനീളമുള്ള ജനവിഭാഗത്തിന് മുൻഗണന ക്രമത്തിൽ വാക്സിനേഷൻ ഉറപ്പ് വരുത്താനാവശ്യമായ എല്ലാ സഹായവും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.