കോട്ടയം; കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ്മിഷന് ഭവനപദ്ധതിയിലുള്‍പ്പെടുത്തി സ്ഥലം വാങ്ങുന്നതിനും, വീട് നിര്‍മ്മിക്കുന്നതിനുമായി 80 ലക്ഷം രൂപയും കുടിവെള്ളത്തിനും, കൃഷിക്കും 30 ലക്ഷം രൂപയും വീതവും നീക്കി വെച്ചുകൊണ്ടുള്ള കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ സാമ്പത്തിക ബഡ്ജറ്റ് ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിള്‍രാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് ശ്രീ. രാജേഷ് ബി. അവതരിപ്പിച്ചു.
കൊഴുവനാലിന്റെ അക്ഷര മുത്തശ്ശനായ തെക്കേല്‍ ആശാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ച ബഡ്ജറ്റില്‍, കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന് 10 ലക്ഷം രൂപ, പൊതുശ്മശാനം സ്ഥാപിക്കുന്നതിലേയ്ക്ക് മുന്നൊരുക്കങ്ങള്ക്ക പ്രവര്‍ത്തനങ്ങള്‍ക്കും, മാലിന്യ സംസ്ക്കരണത്തിനും ഭൂമി വാങ്ങലുള്‍പ്പെടെ 11 ലക്ഷം രൂപ,
വനിതാക്ഷേമം മുന്‍നിര്‍ത്തി സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനത്തിന് 50000 രൂപ, പട്ടികജാതി ക്ഷേമത്തിനായി 15 ലക്ഷം രൂപ,പഞ്ചായത്തിന്റെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും, പുതിയ നിര്‍മ്മിതിക്കുമായി 2 കോടി 52 ലക്ഷത്തി 22 ആയിരം രൂപ, കേന്ദ്ര ഗവണ്മെന്റിന്റെ ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വിവിധ റോഡുകളുടെ നിര്‍മ്മാണം, മണ്ണ്, ഭൂജല സംരക്ഷണ പ്രവര്‍ത്തികള്‍, ഭവന നിര്‍മ്മാണ പ്രവര്‍ത്തികള്‍, ആട്ടിന്‍കൂട്, കാലിത്തൊഴുത്ത്, കോഴിക്കൂട്, മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ എന്നിവയ്ക്കായി 1 കോടി രൂപ,
പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളായ സ്ക്കൂളുകള്‍, കൃഷിഭവന്, ആശുപത്രികള്‍, അങ്കണവാടികള്‍, സബ്സെന്ററുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ക്കും, സംരക്ഷണത്തിനുമായി 17 ലക്ഷത്തി എണ്‍പതിനായിരം രൂപ വകയിരുത്തിയിരിക്കുന്നു. മുന്‍ നീക്കിയിരുപ്പ് 86 ലക്ഷത്തി അമ്പതിനായിരത്തി 260 രൂപയും, നികുതി വരുമാനമായി 76 ലക്ഷം രൂപയും, നികുതിയേതര വരുമാനമായി 13 ലക്ഷത്തി തൊണ്ണൂറ്റി മൂവായിരത്തി അഞ്ഞൂറ് രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ട് 82 ലക്ഷത്തി ആയിരം രൂപയും ചേര്‍ത്ത് ആകെ 1 കോടി 71 ലക്ഷത്തി തൊണ്ണൂറ്റി നാലായിരത്തി അഞ്ഞൂറ് രൂപയും വരവു പ്രതീക്ഷിച്ച്,
കേന്ദ്രഫണ്ടായി 1 കോടി 45 ലക്ഷത്തി എണ്‍പത്തി അയ്യായിരം രൂപയും സംസ്ഥാന ഫണ്ട് വിഹിതമായി 3 കോടി 56 ലക്ഷം രൂപയും വികസന ഫണ്ട് റോഡ്, നോണ്‍ റോഡ്, എസ്.സി.പി. ഇനങ്ങളിലായി 4 കോടി 31 ലക്ഷത്തി നാല്പത്തി എണ്ണായിരം രൂപയും ലോണ്‍ വിഹിതമായി 4 ലക്ഷം രുപയും ജില്ലാ ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ ആകെ 12 കോടി 11 ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി അറുപത് രൂപ വരവും 11 കോടി 30 ലക്ഷത്തി അറുപത്തി ആറായിരം രൂപ ചെലവും ഉള്‍പ്പെടെ 81 ലക്ഷത്തി പതിനൊന്നായിരത്തി എഴുനൂറ്റി അറുപത് രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റാണ് അവതരിപ്പിച്ചത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.