ആകാശത്ത് ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ വ്രതാരംഭം. കോഴിക്കോട് കാപ്പാടും തമിഴ്‌നാട് കുളച്ചലിലുമാണ് മാസപ്പിറവി കണ്ടത്.
കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും നാളെ റമദാൻ ഒന്നായി പ്രഖ്യാപിച്ചു. ദക്ഷിണ കേരള ജഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മാസപ്പിറവി സ്ഥിരീകരിച്ചു.
ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. പുണ്യങ്ങളുടെ പകൽ ഭക്ഷണ പാനീയങ്ങളുപേക്ഷിച്ചും രാത്രിയിൽ സമൂഹ നമസ്‌കാരവും പ്രാർഥനയുമായി കഴിച്ചു കൂട്ടിയും ഒരു മാസക്കാലം.
സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് മുസ്‌ലിംകൾ റമദാനെ കാണുന്നത്. പ്രാർഥനകളും സദ്ചര്യകളുമായി വിശ്വാസിയുടെ സമ്പൂർണ സംസ്‌കരണമാണ് നോമ്പിലൂടെ നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.