വീട്ടിലേക്ക് എൽപിജി ഗ്യാസ് കണക്ഷൻ എടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ അതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാൻ മന്ത്രി ഉജ്ജ്വല യോജന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ബലിയയിൽ 2016 മെയ് ഒന്നിന് പ്രധാനമന്ത്രി ഉജ്വല യോജന ഉദ്ഘാടനം ചെയ്തത്. രാജ്യത്തെമ്പാടും പുകരഹിത ഗ്രാമങ്ങൾ സൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് അനുസൃതമാണ് ഈ പദ്ധതി. പിഎംയുവൈയിലൂടെ ഒരു ഗ്യാസ് കണക്ഷന് മാത്രമേ അപേക്ഷിക്കാനാകുകയുള്ളൂ.
2019 ഓടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ള അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ എൽ പി ജി കണക്ഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി തുടങ്ങിയത്. പദ്ധതിപ്രകാരം എൽ പി ജി സബ്‌സിഡി കുടുംബത്തിലെ മുതിർന്ന സ്ത്രീ അംഗത്തിന്റെ ജൻ ധൻ അക്കൗണ്ടിൽ നിക്ഷേപിക്കും.
രാജ്യത്തെ 24 കോടിയിലധികം കുടുംബങ്ങളിൽ 10 കോടിയിലധികം ഇന്നും പാചകവാതകത്തിനായി വിറക്, കൽക്കരി, ചാണക വറളി തുടങ്ങിയവയാണ് ഉപയോഗിച്ചു വരുന്നത്. പി.യു.വൈയുടെ ദേശീയ ഉദ്ഘാടനത്തിന് ശേഷം ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഒഡീഷ, ബീഹാർ, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും പദ്ധതിക്ക് തുടക്കമിട്ടിരുന്നു.
പദ്ധതിയിലേക്ക് എങ്ങിനെ അപേക്ഷിക്കാം
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അർഹരായ വനിതകൾക്ക് ഉജ്ജ്വല യോജന കെ.വൈ.സി. അപേക്ഷഫാറം പൂരിപ്പിച്ച് നൽകിയാൽ പദ്ധതിയിൽ ചേരാവുന്നതാണ്. രണ്ട് പേജ് വരുന്ന പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ മറ്റ് രേഖകളും സമർപ്പിക്കണം.
പേര്, വിലാസം, ജൻധൻ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ മുതലായ അടിസ്ഥാന വിവരങ്ങളാണ് അപേക്ഷാഫാറം പൂരിപ്പിക്കാൻ ആവശ്യമായിട്ടുള്ളത്. ആവശ്യമുള്ള സിലിണ്ടറിന്റെ ഇനം ഏതാണെന്ന്, ഉദാഹരണത്തിന് 14.2 കിലോഗ്രാമിന്റെതാണോ 5 കിലോയുടെതാണോ, എന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരിക്കണം.
ഉജ്ജ്വല യോജനയ്ക്കുള്ള അപേക്ഷാഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തിൽ സമർപ്പിക്കാവുന്നതാണ്.
എന്തെല്ലാം രേഖകളാണ് ആവശ്യമായി വരുന്നത്?
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടവ താഴെ നൽകിയിരിക്കുന്നു.
ആവശ്യമുള്ള രേഖകൾ:
🔺ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്
🔺ബിപിഎല്‍ റേഷന്‍കാര്‍ഡ്
🔺തിരിച്ചറിയൽ രേഖ (ആധാർ കാർഡിലെ വിലാസത്തിൽ ആണ് അപേക്ഷിക്കുന്നതെങ്കിൽ അത് മതിയാകും)
🔺പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ
🔺KYC
മറ്റ് സ്ഥലങ്ങളിൽ നിന്ന് വന്ന് താമസിക്കുന്ന തൊഴിലാകള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്തെ വിലാസത്തിന്റെ രേഖ നിര്‍ബന്ധമില്ല. ഫാമിലി ഡിക്ലറേഷനും വിലാസവും സംബന്ധിച്ച് സ്വന്തമായി ഒപ്പുവച്ച ഒരു രേഖ നല്‍കിയാല്‍ മതിയാകും.
അപേക്ഷിക്കാൻ അർഹത ഉള്ളവർ:
🔸അപേക്ഷകര്‍ സ്ത്രീകളായിരിക്കണം
🔸18 വയസ് പൂര്‍ത്തിയാകണം
🔸ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ ആയിരിക്കണം
🔸അപേക്ഷകയുടെ കുടുംബാംഗങ്ങളുടെ പേരില്‍ പാചകവാതക കണക്ഷന്‍ ഉണ്ടാവരുത്
പിഎംയുവൈയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
ഓഫ് ലൈൻ അപേക്ഷ സമർപ്പണം
പ്രധാൻ മന്ത്രി ഉജ്വാല യോജന വെബ്‌സൈറ്റ് pmujjwalayojana.com സന്ദർശിക്കുക.
പേജിൽനിന്ന് ഡൗൺലോഡ് ഫോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സ്ക്രീനിൽ ഡൗൺലോഡ് ചെയ്യേണ്ട ഫോം ദൃശ്യമാകും.
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ഫോം അടുത്തുള്ള ഗ്യാസ് ഏജൻസിയിൽ സമർപ്പിക്കുക.
അപേക്ഷകർ ഫോമിനൊപ്പം ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കേണ്ടതുണ്ട്.
രേഖകൾ പരിശോധിച്ച് നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമാണെങ്കിൽ ഉറപ്പുവരുത്തി കഴിഞ്ഞാൽ ഗ്യാസ് കണക്ഷൻ ലഭിക്കും.
ഓൺലൈൻ വഴി എങ്ങനെ അപ്ലൈ ചെയ്യാം
വെബ്‌സൈറ്റ് https://www.pmuy.gov.in/ujjwala2.html
Online Portal. ക്ലിക്ക് ചെയ്തു ഏതു ഗ്യാസ് ഏജൻസിയാണ് നിങളുടെ പരിസരത്തു ഉള്ളത് ആ കമ്പനി ക്ലിക്ക് ചെയ്തു രേഖകൾ സമർപ്പിക്കും പൂരിപ്പിക്കേണ്ട സ്ഥലം പൂരിപ്പിച്ചു അപ്ലൈ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.