പാലാ: മദ്യലഹരിയിലുണ്ടായ സംഘർഷത്തെ തുടർന്നു മേലുകാവ് ഞീഴൂരിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. മേലുകാവ് പാണ്ടിയമ്മാൻ മഞ്ഞമ്പറയിൽ കുഞ്ഞുമോൻ (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തെ തുടർന്ന് അടിയേറ്റാണ് മരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രാത്രി എത്തിച്ചെങ്കിലും പുലർച്ചെ ഒന്നരയോടെ മരണം സംഭവിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ഇയാളുടെ അയൽവാസികളായ സുനിൽ, ജോജി എന്നരണ്ടു പേരെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. രാത്രിയിലുണ്ടായ സംഭവത്തിന്റെ കൃത്യമായ രൂപം ലഭിക്കുന്നതിനായി പൊലീസ് സംഘം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. തുടർന്ന്, നാട്ടുകാരെ ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ഉച്ചയോടെ പോസ്റ്റ് മോർട്ടവും നടക്കും. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് മേലുകാവ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് k വിശ്വനാഥ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.