തൊടുപുഴ: അലക്ഷ്യമായി ബസിന്റെ വാതില്‍ അടച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് പരിക്കേറ്റു. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിലെ നിയമ വിദ്യാര്‍ഥിനി അഞ്ജുവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ എട്ടിന് വൈകുന്നേരം കോളജില്‍ ക്ലാസ് കഴിഞ്ഞതിന് ശേഷം മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂര്‍ സിഗ്നല്‍ ജംഗ്ഷനിലുള്ള സ്റ്റോപ്പില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നത്.
അലക്ഷ്യമായി ബസിന്റെ വാതില്‍ അടച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കൈ ഡോറിനിടയില്‍ കുടുങ്ങി പരിക്കേറ്റു
0
ഞായറാഴ്ച, മാർച്ച് 12, 2023
ഇവിടെ ബസ് നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ഹൈഡ്രോളിക് വാതില്‍ അടച്ച് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇതോടെ അഞ്ജുവിന്റെ കൈ ഡോറിനിടയില്‍ കുടുങ്ങി. പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സ്വകാര്യ ബസിലെ ക്ലീനറായിരുന്നു സംഭവ ദിവസം ഈ ബസില്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പോലീസ് ബസിനെതിരെ നടപടിയെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.