തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ പിണറായി വിജയനെതിരെ വെള്ളിയാഴ്ച ലോകായുക്ത വിധി പറയും. ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഈ ബെഞ്ച് തന്നെയാണ് കെ.ടി. ജലീലിനെതിരായ വിധി പ്രഖ്യാപിച്ചതും. വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തത് വിവാദമായിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്.അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്റെയും അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെയും കുടുംബങ്ങള്‍ക്കും, കോടിയേരി ബാലകൃഷ്ണന്റെ അകമ്ബടി വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയില്‍നിന്ന് പണം നല്‍കിയതാണ് പരാതിക്ക് ആധാരം.
വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകും. 2022 ഫെബ്രുവരി 5 ന് ലോകയുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ഹർജ്ജിയിന്മേലുള്ള വാദത്തിനിടെ ലോകാ യുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചു. ഈ വകുപ്പ് പ്രകാരമുള്ള ലോകയുക്ത വിധിയിലാണ് കെടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത്. ഓർഡിനൻസിന് പകരമുള്ള ബില്ല് നിയമസഭ പാസ്സാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ ലോകയുക്തയിലെ, പതിനാലാം വകുപ്പ് പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും, ഉപലോകയുക്ത ജസ്റ്റിസ് ഹാറൂൺ- ഉൽ-റഷീദും ഉൾപ്പെട്ട ബെഞ്ചാണ് ഹർജ്ജിയിൽ വാദം കേട്ടത്.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയൻറെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപ, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ ഭാര്യയുടെ സ്വർണ്ണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പക്കുമായി എട്ടര ലക്ഷം രൂപ, സിപിഎം സെക്രട്ടറിയായിരുന്ന പരേതനായ കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ, ദുരിതാശ്വാസനിധിയിൽ നിന്ന് നൽകിയത് ദുർവിനി യോഗമാണെന്നും, ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ലോകയുക്തയെ സമീപിച്ചത്.
ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ പരാതിയിലെ ലോകായുക്തയുടെ മൗനം വിവാദമായി തുടരുന്നതിന്നിടെയാണ് ഹര്‍ജി ഹൈക്കോടതിയില്‍ എത്തുന്നത്. ഹര്‍ജി സര്‍ക്കാരിനു കുരുക്കായി മാറും. മുന്‍പ് വന്ന ലോകായുക്ത വിധിയിലാണ് മന്ത്രി ജലീലിനു സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. ലോകായുക്തയുടെ അധികാരം സര്‍ക്കാര്‍ എടുത്ത് കളഞ്ഞെങ്കിലും ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ബില്‍ നിയമമായിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിനു സംബന്ധിച്ച് തലവേദനയായ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.