അദാനി‍ തളര്‍ന്നിട്ടില്ല; 48 കോടിക്ക് അദാനി ക്വിന്‍റിനെ വീഴ്ത്തി ; അദാനിയ്ക്ക് സ്വന്തം

ന്യൂദല്‍ഹി: ബിജെപി വിരുദ്ധ മാധ്യമമെന്ന് പേര് കേട്ട രാഘവ് ബാലിന്‍റെ ക്വിന്‍റിലിയന്‍ ബിസിനസ് മീ‍ഡിയയുടെ 49 ശതമാനം ഓഹരികള്‍ അദാനി വാങ്ങി. ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗിൽ, അദാനി എന്റർപ്രൈസസ് ലിമിറ്റഡ് അതിന്റെ അനുബന്ധ സ്ഥാപനമായ എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് കഴിഞ്ഞ വർഷം മേയിൽ ആദ്യം പ്രഖ്യാപിച്ച ഏറ്റെടുക്കൽ പൂർത്തിയാക്കിയതായി പറഞ്ഞു.

ബ്ലൂം ബര‍്ഗ് ക്വിന്‍റ്, (ഇപ്പോള്‍ ബിക്യു പ്രൈം ) ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ നടത്തുന്ന കമ്ബനിയാണ് ക്വിന്‍റിലിയോണ്‍ ബിസിനസ് മീഡിയ. കടുത്ത ബിജെപി വിരോധമാണ് ബ്ലൂം ബര‍്ഗ് ക്വിന്‍റിന്‍റെ അടിസ്ഥാന സ്വഭാവം. 

47.84 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കല്‍ നടത്തിയത്. നേരത്തെ നടന്ന തീരുമാനമനുസരിച്ച്‌ മാര്‍ച്ച്‌ 27നാണ് അദാനി ബാക്കിയുള്ള 47.84 കോടി രൂപ നല്‍കി ഇടപാട് പൂര്‍ത്തിയാക്കിയത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനൊന്നും അദാനിയെ തളര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിന് ഉദാഹരണമാണ് അദാനി മാധ്യമരംഗത്ത് നടത്തിയ പുതിയ ബിസിനസ് നീക്കം.

നേരത്തെ കടുത്ത ഇടതുപക്ഷ ടിവി ചാനലായ പ്രണോയ് റോയിയുടെ എന്‍ഡിടിവിയും ഈയിടെ അദാനി വാങ്ങിയിരുന്നു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !