രണ്ടിടങ്ങളിൽ ഇന്ത്യന്‍ കോണ്‍സുലെറ്റ്കൾക്ക് നേരെ അതിക്രമം : അതൃപ്തി അറിയിച്ച് ഇന്ത്യ

അമേരിക്കയിലും യുകെയിലും  ഖലിസ്ഥാന്‍ അനുകൂലികളുടെ അഴിഞ്ഞാട്ടം: 

ആദ്യം ഖാലിസ്ഥാൻ  ആക്രമണം തുടങ്ങിയത് കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിൽ തെരുവുകളിൽ അവിടെ ഉള്ള ഇത്യക്കാർക്ക് നേരെ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് കോൺസിലേറ്റുകൾക്ക് നേരെ ആയി എന്ന് മാത്രം സ്വതന്ത്ര ഖാലിസ്ഥാൻ വാദത്തെ ഇന്ത്യ എന്നും എതിർത്തിരുന്നു ഇപ്പോൾ ഇന്ത്യയിലെ ബിജെപി  മന്ത്രിമാർക്ക്  നേരെയും അമിത്ഷായ്ക്ക് നേരെയും തിരിഞ്ഞതോടെ ഇന്ത്യയിൽ കൂടുതൽ അറസ്സുകൾ ഉണ്ടാകുകയും ഇന്നലെ മുതൽ വിഘടനവാദി അമൃത്പാൽ സിംഗ്‌ എന്ന  ഖാലിസ്ഥാൻ നേതാവിനെ തേടി രാജ്യം മുഴുവൻ പോലീസ് നിലയുറപ്പിക്കുകയും ചെയ്‌തതോടെ നിലനിൽപ്പ് അവസാനിക്കുമെന്ന് കണ്ടു ഇവർ അവസാന അടവുമായി കോൺസിലേറ്റുകളിൽ എത്തിയിരിക്കുകയാണ് .

വിഘടനവാദി അമൃത്പാൽ സിംഗിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിഞ്ഞു. ഹൈക്കമ്മിഷൻ പരിസരത്തെ സുരക്ഷയുടെ അഭാവത്തിൽ വിശദീകരണം വേണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. അതേസമയം ലണ്ടനിലെ ഹൈക്കമ്മീഷൻ കെട്ടിടത്തിലുണ്ടായ അനിഷ്ട സംഭവത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ശക്തമായി അപലപിച്ചു.

അമൃത്പാലിനെതിരെയുള്ള പഞ്ചാബ് പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് വൈകുന്നേരം മുതൽ ലണ്ടനിൽ ഖലിസ്ഥാൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക അഴിച്ചു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പങ്കു വെച്ചിരുന്നു.

അതിനിടയിലാണ് ഇപ്പോഴത്തെ അമേരിക്കയിലെ കോൺസുലേറ്റിന്റെ നേരെ അതിക്രമം നടത്തി. ഞായറാഴ്ച (19) ഖാലിസ്ഥാൻ അനുകൂല പ്രകടനക്കാരുടെ ഒരു സംഘം സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ വാതിലും ജനാലകളും നശിപ്പിച്ചു,

സുരക്ഷാ വീഴ്ച്ചയില്‍ ഇന്ത്യ വിവിധ രാജ്യങ്ങളെ അതൃപ്തി അറിയിച്ചു.  ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിൽ പ്രതിഷേധക്കാർ കടന്നു കൂടിയത് യുകെയുടെ ഭാഗത്ത് നിന്നുണ്ടായ കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിയന്ന കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ അറിയിച്ചു. ഹൈക്കമ്മീഷൻ കെട്ടിടത്തിനും നയതതന്ത്ര ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഒരുക്കാനാകാതെ പോയതിൽ രൂക്ഷഭാഷയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചതായാണ് വിവരം. സംഭവത്തിലുൾപ്പെട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ നടപടികളിൽ രാജ്യത്തിന്റെ കനത്ത പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവന വഴി അറിയിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !