കുപ്രസിദ്ധ ഗുണ്ട പാണ്ടി ജയൻ പാലാ പോലീസിന്റെ പിടിയിൽ.

പാലാ; കൊഴുവനാൽ വലിയപറമ്പിൽ വീട്ടിൽ രാജപ്പൻ മകൻ പാണ്ടിജയൻ എന്ന് വിളിക്കുന്ന ജയൻ (45) എന്നയാളെയാണ് പാലാ പോലീസ് പിടികൂടിയത്. 

ഇയാൾ കഴിഞ്ഞദിവസം വൈകിട്ട് ഇയാളുടെ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇത് തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു.ഇവര്‍ തമ്മില്‍ മുന്‍ വൈരാഗ്യം നിലനിന്നിരുന്നു. ഇവരുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജയനെ പിടികൂടുകയുമായിരുന്നു. ഇയാൾക്ക് പാലാ സ്റ്റേഷനിൽ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ ജോസ് സ്റ്റീഫൻ, മഹേഷ്, ശ്യാംലാൽ, ജോഷി മാത്യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !