പുതിയ വഴികൾ പുതിയ ദൗത്യം ഊർജ്ജം പകർന്ന് കേരള കാൻ . 'അതിജീവനം കളറാണ്. മലയാളികൾക്ക് സുപരിചിതമാണ് കേരള കാൻ.
അർബുദത്തിനെതിരായ പോരാട്ടത്തിൽ പ്രതീക്ഷയുടെ പുതുജീവൻ പകർന്ന് കൊണ്ട് 2016 ലാണ് മനോരമ ഈ മഹാദൗത്യം ആരംഭിച്ചത്.
പ്രമുഖ ആശുപത്രികളുടെ പിന്തുണയോടെ മികച്ച കാൻസർ വിദഗ്ധരെ ഉൾപ്പെടുത്തി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും കാൻസർ സ്‌ക്രീനിംഗും നേരത്തെയുള്ള കണ്ടെത്തൽ ഡ്രൈവുകളും നടത്തുന്ന ഫലപ്രദമായ ഔട്ട്‌റീച്ച് പ്രോഗ്രാമിലൂടെ, കാൻസർ അപകടങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള ഒരു സംരംഭമാണ് കേരള ക്യാൻ.
ബോധവൽക്കരണത്തിൽ തുടങ്ങി, ചികിൽസ, കരുതൽ, പ്രതിരോധം എന്നീ പലഘട്ടങ്ങളിലൂടെ വന്ന് ഇപ്പോൾ 'മറികടന്നവർ വഴിനടത്തു'മെന്ന വലിയ സന്ദേശത്തിൽ എത്തി നിൽക്കുകയാണ് കേരള കാൻ.കരുതലിന്റെയും കരുത്തിന്റെയും സാന്ത്വന സംഗീതമായി ഇത്തവണത്തെ മനോരമ ന്യൂസിൻ്റെ തീം സോങ്ങ്.
Dr. ശായർ മുഹമ്മദ് അലിയുടെ സംഗീത സംവിധാനത്തിൽ KC അഭിലാഷ് ആണ് ഗാനം രചിച്ചിരിക്കുന്നത്. ഈ ക്യാൻസർ അതിജീവന ഗാനം പ്രിയ ഗായകൻ വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്.
"അതിജീവനം കളറാണ്" രചനയും സംഗീതവും ആലാപനവും പശ്ചാത്തല സംഗീതവും... ദൃശ്യവിരുന്നും.... അതിലേറെ പാട്ടിൽ നിറഞ്ഞു നിൽക്കുന്ന സന്ദേശവും ഏറെ ഹൃദ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.