കൂത്തുപറമ്പ്: സിപിഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്റെ ചിത്രവും പാര്‍ട്ടികൊടിയുമായി ക്ഷേത്രത്തിലേക്ക് നടന്ന കാഴ്ച്ചവരവിന്റെ ഭാഗമായി കലശം എഴുന്നെളളിച്ച സംഭവത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാകമ്മിറ്റി അന്വേഷണമാരംഭിച്ചു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വിവാദമായതിനെ തുടര്‍ന്നാണ് സിപിഎം ജില്ലാ നേതൃത്വം ഏരിയാ, ലോക്കല്‍ കമ്മിറ്റികളോട് വിശദീകരണമാവശ്യപ്പെട്ടത്. പാര്‍ട്ടി ശക്തി കേന്ദ്രമായ കതിരൂര്‍ പഞ്ചയത്തിലെ പുല്യോട് സിഎച്ച് നഗറിനടുത്തെ കൂരുംബക്കാവിലാണ് സംഭവം.
നേരത്തെ വ്യക്തിപൂജയുടെ പേരില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും പി.ജയരാജനെ സംസ്ഥാന നേതൃത്വം മാറ്റിയിരുന്നു. മയ്യില്‍ കലാകൂട്ടായ്മയിറക്കിയ സംഗീത ആല്‍ബവുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ഇതിനു ശേഷം തന്നെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയയിലെ പി.ജെ ആര്‍മിയെന്നറിയപ്പെടുന്ന സൈബര്‍ സംഘത്തെ പി.ജയരാജന് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തളളിപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് മറ്റൊരുവിവാദം കൂടിയുണ്ടായിരിക്കുന്നത്. ഇതു പാര്‍ട്ടി മുഖ്യധാരയിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്ന പി.ജയരാജനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പാര്‍ട്ടി ശക്തി കേന്ദ്രമായ പാട്യം നഗറിലെ സഖാക്കളാണ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ പി ജയരാജന്റെ ചിത്രവും ചെങ്കൊടിയുമായി കലശമെഴുന്നെളളിപ്പ് നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 12,13,14തീയ്യതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടന്നത്. ഇതില്‍ പതിമൂന്നാം തീയ്യതിയാണ് വിവിധ ദേശങ്ങളില്‍ നിന്നുളള കലശമെഴുന്നെളളിപ്പും കാഴ്ച്ചവരവും കാവിലേക്ക് നടന്നത്. ഇതില്‍ പാട്യം നഗറില്‍ നിന്നെടുത്ത കലശത്തിലാണ് സിപിഎം കൊടിയൊടൊപ്പം പി.ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുളള അടിപൊളി കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വിശ്വാസം രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നു സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന് ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഭവത്തെ തളളിപറഞ്ഞപാര്ട്ടി നേതൃത്വം കീഴ്ഘടകങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പി.ജയരാജനെ ആരാധിക്കുന്ന പി.ജെ. ആര്‍മിയുമയി ബന്ധമുളള പ്രവര്‍ത്തകരാണ് കലശമെഴുന്നെളളിപ്പിന് പിന്നിലെന്നാണ് പാര്‍ട്ടിക്കുളളില്‍ നിന്നുളള വിവരം.
വിശ്വാസം രാഷ്ട്രീയ വല്‍ക്കരിക്കുന്നതിനോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നു സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി എംവി ജയരാജന് ഈ വിഷയത്തില്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.