ഇടുക്കി: കാഞ്ചിയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട അധ്യാപികയായ യുവതിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അടിയേറ്റ് ആന്തരിക രക്‌തസ്രാവമുണ്ടായതാണ് മരണത്തിലേയ്ക്ക് എത്തിച്ചത്. അതേ സമയം യുവതിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയം ബിജേഷിനെ കാണാതെയുമായി. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് എത്തിച്ചത്. കഴിഞ്ഞ 17 ന് രാത്രിയിലാകാം കൊലപാതകം നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. അന്നാണ് അനുമോൾ അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്. അതേ സമയം കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമാക്കി. ഇയാളുടെ മൊബൈൽ ഫോൺ കുമളിയിൽ അട്ടപ്പള്ളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ സബ് കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്, മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. അടിയേറ്റത് മൂലം ആന്തരിക രക്തസ്രാവമുണ്ടായതായും റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.