കേരളത്തിലെ 2 കോൺഗ്രസ് എം .പി മാരേ കൂടി പാർലിമെന്റിൽ നിന്നും അയോഗ്യരാക്കും. ലോക് സഭയിൽ അതിക്രമം നടത്തുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്ത ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവർക്കെതിരേ നടപടി വന്നേക്കും.
ലോക്സഭാ സ്പീക്കർ ആണ് ഈ കാര്യം ഇനി തീരുമാനിക്കേണ്ടത്. നടപടി വന്നാൽ കേരളത്തിൽ നിന്നുള്ള 3 എം .പി മാരായിരിക്കും അയോഗ്യരായി വരിക. ലോക്സഭാ സ്പീക്കർക്ക് സഭയുടെ നടപ്പ് കാലമോ അല്ലെങ്കിൽ ഏതാനും ദിവസമോ അല്ലെങ്കിൽ തുടർന്നുള്ള സഭയുടെ കാലത്തേക്കോ അയോഗ്യരാക്കാം. തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇത് അറിയിക്കാം. ഇതോടെ കോൺഗ്രസ് വീണ്ടും വെട്ടിലാവുകയാണ്.
ദില്ലിയിലെ കോൺഗ്രസ്- ബി ജെ പി യുദ്ധവും പോരും ഓരോ ദിവസവും പുതിയ തലത്തിൽ നീങ്ങുകയാണ്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ചതാണിപ്പോൾ ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവർക്ക് പാരയായത്.ഇരുവരുടെയും പ്രതിഷേധം അതിരുകടന്നുവെന്ന നിഗമനത്തിലാണ് സ്പീക്കർ നടപടിക്കൊരുങ്ങുന്നത്.മുമ്പ് മോദി പരാമർശത്തിന്റെ പേരിലുണ്ടായ അപകീർത്തി കേസിൽ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ചതിന്റെ പശ്ചാത്തലത്തിൽ എം.പി സ്ഥാനത്ത് നിന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അയാഗ്യനാക്കിയിരുന്നു ഒരു അംഗത്തെ സസ്പെൻഡ് ചെയ്യണമെങ്കിൽ പാർലമെന്ററികാര്യമന്ത്രിയോ സർക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം.
സഭയുടെ അന്തസ്സിനുചേരാത്ത രീതിയിൽ പ്രവർത്തിക്കുകയോ സഭാ ചട്ടങ്ങൾക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാൽ, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീക്കറുടെ ഓഫിസിൽ നിന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.