ചരിത്രത്തില്‍ ആദ്യമായി 2022-ല്‍ കാനഡയുടെ ജനസംഖ്യയില്‍ ഒരു മില്ല്യണ്‍ പേരുടെ വര്‍ദ്ധന. കുടിയേറ്റക്കാരുടെയും, താല്‍ക്കാലിക താമസക്കാരുടെയും വരവാണ് ഈ കുതിപ്പിന് കാരണമായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കി. കുടിയേറ്റത്തിന്റെ ബലത്തില്‍ അതിവേഗം വളരുന്ന ജി7 രാജ്യമായി കാനഡ
2023 ജനുവരി 1 വരെയുള്ള 12 മാസത്തില്‍ ആകെ ജനസംഖ്യ 1.05 മില്ല്യണ്‍ ജനങ്ങളുടെ റെക്കോര്‍ഡ് വര്‍ദ്ധിച്ച് 39.57 മില്ല്യണിലെത്തി. ഇതില്‍ 96 ശതമാനം വര്‍ദ്ധനവും അന്താരാഷ്ട്ര കുടിയേറ്റത്തിന്റെ സഹായത്തോടെയാണെന്ന് ഏജന്‍സി പറഞ്ഞു.
ഈ വര്‍ദ്ധനവിന്റെ സഹായത്തോടെ അതിവേഗം വളരുന്ന ജി7 രാജ്യമെന്ന സ്ഥാനത്ത് തുടരാന്‍ കാനഡയ്ക്ക് സാധിച്ചിട്ടുണ്ട്. ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 2.7 ശതമാനത്തിലാണ്. ഇതുവഴി 26 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യ ഇരട്ടിയായി ഉയരുമെന്ന് ഏജന്‍സി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും, പ്രായമായ ജനസംഖ്യയെ പിന്തുണയ്ക്കാനും കാനഡ ഇമിഗ്രേഷനെയാണ് ആശ്രയിക്കുന്നത്. 2015ല്‍ അധികാരത്തില്‍ വന്നത് മുതല്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ ഗവണ്മെന്റ് ഇമിഗ്രേഷന്‍ ത്വരിതപ്പെടുത്തുകയാണ് ചെയ്തത്.
![]() |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.