തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കേരളത്തിന്റെ വിഹിതം ഒഴിവാക്കുന്നതായി റിപ്പോർട്ട്. കേരളത്തിന്റെ വിഹിതമായ 25% ആണ്. ഇത് ഒഴിവാക്കണെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് റിപ്പോർട്ട്.
ദേശീയപാത വികനസത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ട മുഴുവൻ തുകയും കേന്ദ്രം വഹിക്കും. ഇതുവരെ കേരളം ഇരുപത്തി അഞ്ച് ശതമാനം വഹിക്കണമെന്നായിരുന്നു കരാർ. കിഫ്ബി ഫണ്ടാണ് ഇതിന് കേരളം ഉപയോഗിച്ചുവന്നിരുന്നത്.
ദേശിയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കേരളത്തിന്റെ പ്രതിനിധി കെവി തോമസുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. അതേസയം പയ്യന്നൂർ വെള്ളൂർ ബാങ്ക് പരിസരത്ത് അടിപ്പാത നിർമിക്കാൻ നടപടിയെടുക്കും. കഴക്കൂട്ടം ബൈപ്പാസിന്റെ നിർമാണം പൂർത്തിയാക്കിയ ശേഷം പഴയകട മുതൽ കുളത്തൂർ വരെയുള്ള മേൽപ്പാതയുടെ നിർമാണം ആരംഭിക്കും. ദേശീയപാതയിൽ രാമനാട്ടുകര – വെങ്ങളം മേൽപ്പാത നിർമിക്കുന്നതിനോട് കേന്ദ്രം അനുകൂലമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കണ്ണൂർ ഹാജിമൊട്ടയിലെ ടോൾ പ്ലാസ വയക്കരവയലിലേക്ക് മാറ്റി സ്ഥാപിക്കുക, സർവീസ് റോഡ് നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന ചീഫ് സെക്രട്ടറി വി. പി. ജോയിയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നടത്തും. കേരളത്തിന്റെ വിഹിചതമായ 25 ശതമാനം കിഫ്ബി ഫണ്ടിൽ നിന്നായിരുന്നു കേരളം ചിലവഴിച്ചിരുന്നത്. സംസ്ഥാനത്തെ പ്രളയത്തിൽ ദേശീയപാതയ്ക്കുണ്ടായ കേടുപാടുകൾ മൂലമുള്ള 83 കോടിയും കേന്ദ്രം നൽകും. ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഫണ്ട് കേരളത്തിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.