ഭോപ്പാൽ: പ്രോജക്ട് ചീറ്റയുടെ ഭാഗമായി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്ക് ആദ്യത്തെ ചീറ്റക്കുട്ടികളെ സ്വാഗതം ചെയ്തു. സിയ എന്ന ചീറ്റ നാല് കുഞ്ഞുങ്ങളെ പ്രസവിച്ചതായി കുനോ നാഷണൽ പാർക്ക് വൃത്തങ്ങൾ അറിയിച്ചു. അവർ നല്ല നിലയിലാണ്. സംരക്ഷണ പദ്ധതിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു,
കുനോ നാഷണൽ പാർക്കിലെ പുതിയ പരിസ്ഥിതിയുമായി ചീറ്റകൾ നന്നായി പൊരുത്തപ്പെടുന്നു എന്നതിന്റെ നല്ല സൂചനയാണ് കുഞ്ഞുങ്ങളുടെ ജനനം എന്ന് അവർ പറഞ്ഞു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.നേരത്തെ ആശയെന്ന പെൺചീറ്റ ഗർഭിണിയായിരുന്നെങ്കിലും പിന്നീട് ഗർഭമലസിയിരുന്നു.
Congratulations 🇮🇳
— Bhupender Yadav (@byadavbjp) March 29, 2023
A momentous event in our wildlife conservation history during Amrit Kaal!
I am delighted to share that four cubs have been born to one of the cheetahs translocated to India on 17th September 2022, under the visionary leadership of PM Shri @narendramodi ji. pic.twitter.com/a1YXqi7kTt
കഴിഞ്ഞ ദിവസം സാഷ എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തിരുന്നു. സാഷയുടെ മരണത്തെ തുടർന്ന് എല്ലാ ചീറ്റകളെയും അൾട്രാസൗണ്ട് പരിശോധനക്ക് വിധേയമാക്കും. പുറമെ, രക്തപരിശോധനയും നടത്തും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമിബിയയിൽ നിന്ന് എത്തിട്ട എട്ട് ചീറ്റപ്പുലികളിലൊന്നായിരുന്നു സാഷ.
ഇന്ത്യയിലെ വന്യജീവികളുടെ കൂട്ടത്തിലേക്ക് ചീറ്റപ്പുലികളെ പുനരവതരിപ്പിക്കുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥയായി പാർക്ക് ഒരുങ്ങുകയാണ്. ഇന്ത്യയിലെ കാലവസ്ഥയുമായി ഇണങ്ങിയതെന്നതിന്റെ തെളിവാണ് പെൺചീറ്റ പ്രസവിച്ചതെന്ന് ചീറ്റ കൺസർവേഷൻ പ്രൊജക്ട് അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.