മനാമ: അബുദാബി കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദിനെ നിയമിച്ച് അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവ് പുറപ്പെടുവിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. 1982 ജനുവരി എട്ടിന് അബുദാബിയില്‍ ജനിച്ച അദ്ദേഹം ഷാര്‍ജയിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിഎസ്സിയും ലണ്ടനിലെ വിഖ്യാതമായ കിംഗ്സ് കോളേജില്‍ നിന്നും 2014 ല്‍ യുദ്ധ പഠന വിഭാഗത്തില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.
2015-ല്‍ ഇലക്ട്രോണിക് മാനേജ്മെന്റിന്റെ സുരക്ഷക്കായുള്ള ദേശീയ കമ്മീഷന് ചെയര്‍മാനായി. 2016-ല്‍ മന്ത്രി റാങ്കോടെ സംസ്ഥാന സുരക്ഷാ വകുപ്പിന്റെ ചെയര്‍മാനായും 2017 ജനുവരി 16 ന് മന്ത്രി പദവിയോടെ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഷെയ്ഖ് ഖാലിദ് നിയമിതനായി. 2019-ല്‍ അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനായും നിയമിച്ചു. 2021ല്‍ ദേശീയ പെട്രോളിയം കമ്ബനിയായ അഡ്നോക്കിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായി.
എമറൈറ്റിലെ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഷെയ്ഖ് ഖാലിദ്. 2021ഓടെ 4000ത്തോളം എമറൈറ്റ് സ്വദേശികള്‍ ജോലി ലഭ്യമാകുന്നതിനായി കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.