ഇലവീഴാപൂഞ്ചിറ ശുദ്ധജല പദ്ധതി നാടിന് സമർപ്പിച്ചു

മേലുകാവ്;കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച മേലുകാവ് ഗ്രാമപഞ്ചായത്തിലെ ഇലവീഴാപൂഞ്ചിറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം അംഗം അഡ്വ. ഷോൺ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

ഇലവീഴാപൂഞ്ചിറയിലെ ശുദ്ധജല തടാകത്തിൽ നിന്നും  വൈദ്യുതി ഉപയോഗിക്കാതെ ഗ്രാവിറ്റി ഫ്ലോയിലൂടെ ഇലവീഴാപൂഞ്ചിറ വാർഡിലെ 155  കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന പദ്ധതിയാണ് യാഥാർത്ഥ്യമായിരിക്കുന്നത്. പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ സാമൂഹിക പ്രവർത്തകൻ അനിൽ പി എസ് പൊട്ടംമുണ്ടക്കലിനെ ഷോൺ ജോർജ് ചടങ്ങിൽ അഭിനന്ദിച്ചു.

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് സി വടക്കേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മറിയാമ്മ ഫെർണാണ്ടസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ജോസ്, ഗ്രാമപഞ്ചായത്ത് അംഗം ഷീബാമോൾ ജോസഫ്, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അലക്സ് ജോസഫ്,അനുരാഗ് കെ ആർ,ജോസുകുട്ടി ജോസഫ്, ഷൈനി ബേബി, ബിൻസി ടോമി,ഡെൻസി ബിജു , കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടിറ്റോ തെക്കേൽ, മറ്റ് സാമൂഹിക രാഷ്ട്രീയ നേതാക്കൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു...


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !