കോട്ടയം;പാലാ ജനറൽ ആശുപത്രിയിൽ SFI - DYFIയുടെ ആക്രമണം. പാലാ പോളിടെക്നിക്കിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ആക്രമണം നടന്നത്. ആക്രമണത്തിൽ അത്യാഹിത വിഭാഗം ഡോക്ടർ എഡ്‌വിൻ, ABVP പ്രവർത്തകനായ മൃദുൽ എന്നിവർക്ക് പരിക്കേറ്റു.
പാലാ പോളിടെക്നിക്കിൽ ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 20/03/2023 തിങ്കളാഴ്ച്ച രാത്രി കൊടി തോരണങ്ങൾ കെട്ടുന്നതുമായുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയും ഇതിൽ പരിക്കേറ്റ ABVP പ്രവർത്തകനായ വിഷ്ണുവിനെ സംഘടിച്ചെത്തിയ SFI-DYFI ഗുണ്ടകൾ ആശുപത്രിയിൽ കയറി വീണ്ടും ആക്രമിക്കുവാൻ ശ്രമിച്ചു.
ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എഡ്‌വിനെ SFI -DYFI പ്രവർത്തകർ ആക്രമിച്ച് പരിക്കേപ്പിക്കുക ആയിരുന്നു. ഈ സംഘർത്തിൽ ABVP പ്രവർത്തകനായ മൃദുലിനും മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.