55 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ

 കൊച്ചി: കൊച്ചിയിൽ 55 ഗ്രാം എംഡിഎംഎയുമായി തിരുവനന്തപുരം സ്വദേശിയായ യുവതി പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണയാണ് പിടിയിലായത്.

അഞ്ജുവും സുഹൃത്ത് സമീറും ചേർന്ന് മയക്കുമരുന്ന് ഇടപാട് നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവർ താമസിച്ചിരുന്ന ഉണിച്ചിറയിലെ ഫ്‌ളാറ്റിൽ നിന്നും 55 ഗ്രാം എംഡിഎംഎ പിടികൂടി.

പോലീസ് എത്തിയതോടെ ഓടി രക്ഷപ്പെട്ട സമീറിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പിടിയിലായ അഞ്ജു കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സിറ്റി പൊലീസിന്റെ നാർകോടിക് സെല്ലും തൃക്കാക്കര പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !