വിഴിഞ്ഞം: വഴി പ്രശ്നവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വയോധികനു വെട്ടേറ്റു. ഉച്ചക്കട പയറ്റുവിള റോഡിൽ നടന്ന സംഭവത്തിൽ പയറ്റുവിള സ്വദേശി സുരേന്ദ്ര(71)നാണ് വെട്ടേറ്റത്.
ഇന്നലെ വൈകുന്നേരം ആണ് സംഭവം. സൈക്കിളിൽ പോകുകയായിരുന്ന വയോധികനെ ബൈക്കിൽ എത്തിയ യുവാവ് വെട്ടിവീഴ്ത്തിയ ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ സുരേന്ദ്രന്റെ ഇടുപ്പിലും പിൻഭാഗത്തും കൈയിലും സാരമായി പരിക്കേറ്റിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി ബിജു(40)വിനെ തിരയുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. വെട്ടേറ്റു വീണ സുരേന്ദ്രനെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിനു വാൾ പോലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നാണ് നിഗമനം. ശരീരത്തിലേറ്റ മൂന്നു വെട്ടുകളും മാരകമല്ലെന്ന് പൊലീസ് അറിയിച്ചു.അതേസമയം, വഴി തർക്കത്തിന്റെ പേരിൽ നേരത്തെയും ഇവർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെതിരെ വിഴിഞ്ഞം പൊലീസിൽ കേസും നിലവിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.