യു.പി: സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളത്തിലെ റോബോട്ടുകൾ

സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാൻ കേരളം ആസ്ഥാനമായുള്ള കമ്പനി നിർമിച്ച റോബോട്ടുകൾ റെഡി. 

ഹോളിക്ക് ശേഷം റോബോട്ടുകളുടെ സമ്പൂർണ സേവനം ലഭ്യമാക്കും. ഏത് തരത്തിലുള്ള മലിനജല മാൻഹോളുകളും വൃത്തിയാക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ടിക് മെഷീനാണ് ബാൻഡികൂട്ട്. കേരളം ആസ്ഥാനമായുള്ള ദേശീയ അവാർഡ് നേടിയ സ്റ്റാർട്ടപ്പായ ജെൻറോബോട്ടിക്‌സ് വികസിപ്പിച്ചെടുത്തതാണ് ഈ റോബോട്ടുകൾ. അടഞ്ഞുകിടക്കുന്ന അഴുക്കുചാലുകളും മാൻഹോളുകളും ആഴത്തിലെത്തി വൃത്തിയാക്കുന്ന സ്മാർട്ട് റോബോട്ടുകൾ ആണ് ഇനി ഈ പണി എടുക്കുക. 

പദ്ധതി ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രയാഗ്‌രാജ് നഗർ നിഗത്തിനും (പി.എൻ.എൻ) ജലകാൽ വകുപ്പിനും മൂന്ന് ബാൻഡികൂട്ട് റോബോട്ടിക് സ്‌കാവെഞ്ചർമാരെ സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. അഴുക്കുചാലുകളുടെ പരിപാലന ചുമതല ഏൽപ്പിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥാപനങ്ങളാണ് ജലകാൽ വകുപ്പും പി.എൻ.എന്നും.

അഴുക്കുചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജോലി ചെയ്യാൻ 1.18 കോടി രൂപ വിലയുള്ള മൂന്ന് ബാൻഡികൂട്ട് റോബോട്ടുകൾ സർക്കാർ നൽകിയിട്ടുണ്ടെന്ന് ജലകാൽ വകുപ്പ് ജനറൽ മാനേജർ കുമാർ ഗൗരവ് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !