ഫിലിപ്പൈൻസ്: ഗവർണറും അഞ്ചു പേരും വെടിയേറ്റ് കൊല്ലപ്പെട്ടു

മനില: സെൻട്രൽ ഫിലിപ്പീൻസിൽ അജ്ഞാതരായ തോക്കുധാരിയുടെ ആക്രമണത്തിൽ നീഗ്രോസ് ഓറിയന്റൽ പ്രവിശ്യയുടെ ഗവർണർ റോയൽ ഡെഗാമോയും മറ്റ് അഞ്ച് പേരും വെടിവെപ്പിൽ കൊല്ലപ്പെട്ടു. 


56 കാരനായ ഡെഗാമോ കഴിഞ്ഞ വർഷത്തെ പ്രാദേശിക തെരഞ്ഞെടുപ്പിന് ശേഷം വെടിയേറ്റ് മരിക്കുന്ന മൂന്നാമത്തെയാളാണ്. നീഗ്രോസ് ഓറിയന്റൽ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിലെ ശരിയായ വിജയിയായി കഴിഞ്ഞ മാസം സുപ്രീം കോടതി അദ്ദേഹത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ പ്രാദേശിക എതിരാളിയെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. 

റൈഫിളുകളും സായുധ സേനാംഗങ്ങൾ ധരിക്കുന്നതിന് സമാനമായ യൂണിഫോമും ധരിച്ച ആറ് പ്രതികൾ പാംപ്ലോണ ടൗണിലെ ഗവർണറുടെ വസതിയിൽ പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നുവെന്ന് ലോക്കൽ പോലീസ് പറഞ്ഞു. 

സമീപത്തെ നഗരത്തിൽ വാഹനം ഉപേക്ഷിച്ച ആക്രമികൾ രണ്ട് എസ്.യു.വികളിലും ഒരു പിക്കപ്പ് ട്രക്കിലും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ആക്രമി സംഘത്തിൽ ആകെ പത്തുപേരാണുള്ളത്. 

ആക്രമണത്തിന് എതിരെ പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇപ്പോൾ കീഴടങ്ങുക എന്നതാണ് നിങ്ങളുടെ മുന്നിലെ ഏറ്റവും നല്ല മാർഗമെന്ന്് വ്യക്തമാക്കുകയും ചെയ്തു. ക്രൂരവും ഹീനവുമായ ഈ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ എന്റെ സർക്കാർ വിശ്രമിക്കില്ലെന്നും മാർക്കോസ് കൂട്ടിച്ചേർത്തു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !